ലേഖനം: തക്കതുണയും അടുത്ത തുണയും | മിനി ലാലു ചിറ്റാർ
ഇന്നു നാം ലോകത്തിലേക്കു ഒന്നു കണ്ണോടിച്ചു നോക്കുമ്പോൾ തുണകളെ എങ്ങനെ അവരുടെ ജീവിതത്തിൽ ഒപ്പിച്ചെടുക്കാം അഥവ
കണ്ടെത്താം എന്ന വ്യഗ്രതയോടെ ഓടുന്ന ഒരു സമൂഹത്തെ നമുക്കു കാണു
വാൻ സാധിക്കുന്നു. അനന്തര ഫലമായി അനേക യുവതീയുവാക്കൾ തങ്ങളുടെ ജീവിതം സ്വയം ഇല്ലായ്മ ചെയ്യുന്നു. ചിലരൊക്കെ തങ്ങളുടെ മാതാപിതാക്കൾക്ക് ഒരു ബഹുമാനവും കൊടുക്കാതെ അവരുടെ വാക്കിന് കാൽ കാശിന് വില കല്പിക്കാതെ ഇറങ്ങി തങ്ങൾക്കു ബോധിച്ചതു പോലെ പോകുന്നു. മറ്റു ചിലർ തങ്ങൾ നൊന്തു പ്രസവിച്ച പിഞ്ചോമനകളെ കൊന്നുകളയാൻ പോലും മടിക്കുന്നില്ല. ഇതൊക്കെ അവർ ചെയ്യുന്നത് ഒരു തുണ
വേണമെന്ന ചിന്ത കൊണ്ടാണ്. എന്നാൽ ഇവർ ഒന്നും നോക്കുന്നത് ഒരു തക്ക തുണയെ അല്ല.
സത്യവേദപുസ്തകത്തിലെ ഒന്നാമത്തെ പുസ്തകമാകുന്ന ഉല്പത്തി
പുസ്തകം രണ്ടാം അദ്ധ്യായത്തിൽ നാം ഒരു വാക്യശകലം കാണുന്നു ( 2:18 ) “അനന്തരം യഹോവയായ ദൈവം, മനുഷ്യൻ ഏകനായിരിക്കു
ന്നത് നന്നല്ല., ഞാൻ അവനു തക്കതായ ഒരു തുണയെ ഉണ്ടാക്കി
കൊടുക്കും എന്നരുളിചെയ്തു.”
തക്ക തുണ എന്നു പറയുമ്പോൾ
ഭർത്താവിൻ്റെ ജീവിത സാഹചര്യത്തോ
ടും അവൻ്റെ സ്വഭാവത്തോടും, അനു
കൂലപ്പെട്ട് കഴിയുന്ന നല്ല ഒരു സഖി ആ
ണ് തക്ക തുണ.ഭർത്താവിൻ്റെ ബുദ്ധി
മുട്ടിനേയും വേദനകളേയും അവൾ
മനസിലാക്കി പ്രവർത്തിക്കും.
എന്നാൽ ദൈവം നമ്മുടെ തക്ക
തുണയല്ല നമ്മുടെ ഏറ്റവും അടുത്ത
തുണയാണ്.
സങ്കീർത്തന പുസ്തകം 46: 1 ൽ
പറയുന്നു “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു
കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു”.
ഇവിടെ നിന്നും നമുക്കു മനസിലാകു
ന്ന വസ്തുത നമ്മുടെ കഷ്ടങ്ങളുടെ
യും കണ്ണുനീരിൻ്റെയും അവസ്ഥയിൽ
ദൈവം നമുക്ക് അടുത്ത തുണയായി
ഉള്ളതുകൊണ്ട് നമുക്ക് പേടിക്കേണ്ട
ആവശ്യമില്ല. നമ്മുടെ ബൂദ്ധിമുട്ടിൻ്റെ
സമയത്ത് നമുക്കു തക്ക തുണയായി
രിക്കുന്നവർ ഒരു പക്ഷെ നമ്മെ കൈ
വിട്ടു എന്നു വരാം! അതിനു തക്ക ഒരു
ഉദാഹരണമാണ് ഇയ്യോബ് എന്ന ദൈ
വ പുരുഷൻ്റെ ജീവിതം. ഇയ്യോബിൻ്റെ
ജീവിതത്തിൽ തനിക്കുള്ളതെല്ലാം ന
ഷ്ടപ്പെട്ട് ദേഹമാസകലം വൃണങ്ങൾ
ബാധിച്ച് രട്ടിലും വെണ്ണീറിലും ഇരിക്കു
ന്ന സാഹചര്യത്തിൽ തനിക്കു തക്ക തു
ണ ആയിരിക്കുന്നവൾ പറയുന്നു
നീ എന്തിനാണു ഇങ്ങനെ ജീവിക്കുന്ന
ത് നിൻ്റെ ദൈവത്തെ തള്ളിക്കളഞ്ഞ്
പോയി ചത്തൂടയൊ എന്നാണ് -ഇത്രയൊക്കെയെ ഈ ഭൂമിയിൽ ഉള്ള
വരുടെ സ്നേഹമുള്ളു.
എന്നാൽ ദൈവത്തിൻ്റെ സ്നേഹം
അതല്ല നമ്മുടെ കഷ്ടങ്ങളുടെയും
പ്രയാസത്തിൻ്റേയും മദ്ധ്യേ നമ്മോടു
പറയുന്നത് ഭയപ്പെടേണ്ട ഞാൻ നിൻ്റെ
കൂടെയുണ്ട് എന്നാണ്. സത്യത്തിൽ
ഇന്നു ലോക ജനത വളരെ ഭീതിയോടെ
കഴിയുന്ന ഈ അവസരത്തിൽ ദൈവം
നമ്മുടെ ആശ്വാസകനായി, സൗഖ്യദായകനായി നമ്മുടെ ഏറ്റവും
അടുത്ത തുണയായി നമ്മോടു കൂടെ
ഉള്ളതുകൊണ്ട് നമുക്കു ധൈര്യത്തോ
ടെ മുൻപോട്ടു പോകാം.
മിനി ലാലു ചിറ്റാർ