ബ്ലഡ് ഡൊണേഷന് ആഹ്വാനവുമായി ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും ശ്രദ്ധയും
തിരുവല്ല : കൊറേണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗൺ നടപ്പാക്കിയത് മൂലം എല്ലാ മേഖലകളിലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.ബ്ലഡ് ബാങ്കുകളിൽ പോലും ബ്ലഡ് ലഭ്യത കുറഞ്ഞു വരുന്നു എന്ന് മനസ്സിലാക്കിയ കേരള മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ മുന്നോട്ടുവരണമെന്ന് ആഹ്വാനം നടത്തിയതിൻ പ്രകാരം ‘രക്തദാനം മഹാദാനം’ എന്ന ആശയത്തെ മുൻനിർത്തി കൊണ്ട് ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്ററും സാമൂഹിക സേവന വിഭാഗമായ ‘ശ്രദ്ധ’യും സംയുക്തമായി രക്തദാന ക്യാമ്പയിൻ ആരംഭിക്കാൻ തീരുമാനിച്ചു.
രക്തദാന ക്യാമ്പിന് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ക്രൈസ്തവ എഴുത്തുപുര കേരള ഭാരവാഹികൾ രക്തം ദാനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര കേരള സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബെൻസൺ വി യോഹന്നാൻ, ആലപ്പുഴ യൂണിറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ ബ്ലെയ്സ് രാജു, കായംകുളം ഐപിസി എബനേസർ പി വൈ പി എ പ്രസിഡന്റ് സാംകുട്ടി ജോർജ്
എന്നിവർ രക്തംദാനം നൽകി.
ക്രൈസ്തവ എഴുത്തുപുര കേരളചാപ്റ്ററും ശ്രദ്ധയും സംയുക്തമായിഎഴുത്തുപുര ജില്ലാ യൂണിറ്റുകളും ആയി ചേർന്നു കൊണ്ട് രക്തദാനം എന്ന മഹത്തായ പ്രവർത്തനവുമായി തുടർന്നുള്ള ദിവസങ്ങളിൽ മുൻപിൽ ഉണ്ടാകും എന്ന് ഭാരവാഹികൾ അറിയിച്ചു.
ഇനിയും സജ്ജരായി രക്തദാനം ചെയ്യാൻ യുവാക്കൾ ഉത്സാഹിക്കണമെന്നും ആഹ്വാനം ചെയ്യ്തു.