കോവിഡ് രോഗത്തിൽ തളരാതെ വെസ്ലി മാത്യൂവും പ്രിയ വെസ്ലിയും

കോവിഡ് സമൂഹത്തെ കീഴടക്കിയപ്പോൾ മറ്റുള്ളവർക്ക് ആശ്വാസവും ആരോഗ്യപരമായ ഉപദേശങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയും പോസ്റ്റുകളും പങ്കുവെച്ച പ്രിയ വെസ്ലിയുടെ ജീവിതത്തിൽ കഴിഞ്ഞ ആഴ്ചകൾ പ്രതിസന്ധികളുടെയും വേദനകളുടെയും ദിവസങ്ങളായിരുന്നു.
കോവിഡ് എന്ന മാരകരോഗം തങ്ങളെയും പിടികൂടി എന്ന വാർത്ത നിരാശ ഉണ്ടാക്കിയെങ്കിലും പ്രാർത്ഥനയിലും ദൈവീക സാനിധ്യത്തിലും അതിനെ അതിജീവിച്ചു.
ഏകാന്തതയിലും ഒറ്റപ്പെടടിലും ദൈവം കൂടെയുണ്ട് എന്ന വിശ്വാസം കൂടുതൽ ജീവിതത്തിൽ കരുത്തായി. സ്നേഹിതരുടെയും അയൽവാസികളുടെയും സഭാവിശ്വാസികളുടെയും കരുതലും സ്നേഹവും അനുഭവിച്ചു.
കഷ്ടതയിലായത് എനിക്ക് ഗുണമായി എന്ന വാക്യം പോലെ കിഠിനമായി രോഗങ്ങൾ അനുഭവിക്കുന്നവർ കടന്നു പോകുന്ന അവസ്ഥ മനസിലാക്കുവാൻ കഴിഞ്ഞു എന്ന് കുടുംബമായി ഇവർ പറയുന്നു. ശരീരികമായി വളരെ കഠിനമായ രോഗത്തിലൂടെ കടന്നു പോകേണ്ടി വന്നുവെങ്കിലും ദൈവീകവിടുതൽ വേഗത്തിൽ അനുഭവിപ്പാൻ ഇടയായി.

വെസ്ലി മാത്യൂ സംഘാടകനും പവർ വിഷൻ ചാനലിൻ്റെയും ഓൺലൈൻ ഗുഡ് ന്യൂസിൻ്റെയും CEO യും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ പെന്തക്കോസ്ത് കൂട്ടായ്മയായ പിസിനാക്കിൻ്റെ മുൻ സെക്രട്ടറിയുമാണ്. പ്രിയ വെസ്ലി സാമൂഹ്യ പ്രവർത്തകയും ആതുരസേവനരംഗത്തെ ഒരു സജീവ പ്രവർത്തകയുമാണ്.ഇവർക്ക് രണ്ട് മക്കളുണ്ട്.
കോട്ടയം സ്വദേശികളും ഡാളസിൽ സ്ഥിരതാമസക്കാരുമാണ് . ഇവരോടോപ്പമുള്ള മാതാവും കോവിഡ് രോഗത്തെ അതിജീവിച്ചുകൊണ്ട് ആരോഗ്യവതിയായി മാറിക്കൊണ്ടിരിക്കുകയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading