ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ സി.എ ഓൺലൈൻ മ്യൂസിക് കൊണ്ട്സ്റ്റ് രണ്ടാം റൗണ്ടിലേക്ക്

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ്‌സ് അംബാസ്സഡേഴ്‌സ് മലയാളം ഡിസ്ട്രിക്റ്റ് ഒരുക്കിയ ഓൺലൈൻ മ്യൂസിക് കണ്ടെസ്റ്റ് രണ്ടാം റൌണ്ട് ഏപ്രിൽ 24 രാവിലെ 8 മണി മുതൽ ആരംഭിക്കും. ഒന്നാം റൗണ്ടിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് രണ്ടാം റൗണ്ടിൽ മത്സരിക്കാൻ സാധിക്കുക. 556 മത്സരാർഥികളിൽ നിന്നു പുരുഷ വിഭാഗത്തിൽ 25 പേരും വനിതാ വിഭാഗങ്ങളിൽ 25 പേരും ആയിരിക്കും രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കുക. ആദ്യ റൗണ്ടിന്റെ മത്സര ഫലങ്ങൾ 23.4.2020 ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ക്രൈസ്റ്റ്‌സ് അംബാസ്സഡസ് ഇന്റെ ഒഫീഷ്യൽ ഫേസ് ബുക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പ്രസദ്ധീകരിക്കുന്നതാണ്. ഏപ്രിൽ 24 ഇന്ത്യൻ സമയം രാവിലെ 8 മണിക്ക് തുടങ്ങുന്ന രണ്ടാം റൌണ്ട് ഏപ്രിൽ 26 വൈകിട്ട് 8 മണി വരെ ഉണ്ടായിരിക്കും. രണ്ടാം റൗണ്ടിലെ വിജയികളെ ഏപ്രിൽ 28 ഇന്ത്യൻ സമയം രാത്രി 8 മണിക്ക് പ്രഖ്യാപിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply