കരിക്കം വൈഎംസിഎ സമൂഹ അടുക്കളയിലേക്ക് ആഹാരസാധനങ്ങൾ നൽകി
കൊട്ടാരക്കര: കരിക്കം വൈഎംസിഎ
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വെട്ടിക്കവല ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ നൽകി.
വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത മാത്യുകുട്ടി ഏറ്റുവാങ്ങി. കരിക്കം വൈഎംസിഎ യിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ സജി യോഹന്നാൻ, സിനി റെജി, വൈഎംസിഎ ഭാരവാഹികളായ കെ.ഒ.രാജുക്കുട്ടി,
മാത്യു വർഗീസ് ,
പി. വൈ. തോമസ് ,പിഎംജി കുരാക്കാരൻ, എം.തോമസ്, മാത്യു കുട്ടി മറുദായത്ത്, മാസ്റ്റേഴ്സ് ക്ലബ് പ്രസിഡൻ്റ് ബിനു മാത്യു ,റെജി എന്നിവർ പങ്കെടുത്തു.