കുതിരച്ചിറ സി.എസ്.ഐ ചർച്ച് ജീവൻ രക്ഷ മരുന്നുകൾ എത്തിച്ച് നൽകി
പുനലൂർ: കുതിരച്ചിറ സി.എസ്.ഐ ഇടവകയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് കിമോ തെറാപ്പിക്കു ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ പുനലൂർ താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചു നല്കി.ലോക്ക് ഡൌൺ സാഹചര്യത്തിൽ ദൗലഭൃം നേരിട്ടുകൊണ്ടിരുന്ന ജീവൻ രക്ഷാ മരുന്നുകൾ 40 ഓളം രോഗികൾക്ക് വേണ്ടി സമാഹരിച്ചു, ഇന്നലെ ഇടവക വികാരി റവ.കുഞ്ഞുമോൻ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സാഹിർഷാക്ക് കൈമാറി.
ഇതോടൊപ്പം കർമ്മ നിരതരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ലഘു ഭക്ഷണം നൽകുകയും ചെയ്യ്തു. സുമനസ്സുകളായ പൊതുജന പങ്കാളി ത്തത്തോടെ നിരവധി സാമൂഹിക സേവനങ്ങൾ ഈ ലോക്ക് ഡൌൺ സമയത്ത് ഇടവക ചെയ്യ്തു വരുന്നു.700 ൽ പരം ഭാഷ്യ ധന്യ കിറ്റ് ഇതിനോടകം സാധുക്കളായ കുടുബങ്ങൾക്കു എത്തിച്ചു നൽകി.