ചെറു ചിന്ത: കടലാകുന്ന ജീവിതം | എബ്രഹാം തോമസ്, അടൂർ
മനോഹരമായ സായാഹ്നം. നീണ്ടു നിവർന്നു കിടക്കുന്ന കടൽ.വടക്കുനിന്നടിക്കുന്ന വടക്കൻ കാറ്റും തെക്ക് നിന്നടിക്കുന്ന തെക്കൻ കാറ്റും കുളിർമ നൽകുന്നു .അങ്ങിങ്ങായി ആ കടലിൻ്റെ മനോഹാരിത ആസ്വദിക്കുന്ന കാഴ്ച്ചക്കാർ.കടലിനെതിരെ തുഴഞ്ഞ് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കപ്പലുകളും ബോട്ടുകളും. അതിൽ ഒരു ബോട്ട് തിരമാലകളാൽ ആടി ഉലയുന്നു. ആഞിടിക്കുന്ന തിരയെ മറികടക്കാൻ കപ്പിത്താൻ ആവുന്നത് പരിശ്രമിക്കുന്നു.
സാധാരണക്കാരനാണ് ആ കപ്പിത്താൻ. മീൻപിടുത്തക്കാരനായ കപ്പിത്താൻ തൻ്റെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബത്തെ പുലർത്തുന്നത്. അന്ന് മീൻപിടിക്കാൻ പോയതായിരുന്നു. ഒന്നും കിട്ടിയില്ല;അതിൻ്റെ നിരാശയിൽ മടങ്ങുമ്പോഴാണ് തിരമാലകൾ തടസ്സം സൃഷ്ടിച്ചത്.
ദൈവവിശ്വസിയായ കപ്പിത്താൻ ആ നടുകടലിൽ തൻ്റെ ബോട്ടിൽ ഇരുന്നു കൊണ്ട് ദൈവത്തോട് പ്രാർഥിച്ചു. പ്രാർഥനയ്ക്കു ശേഷം ഉള്ളിൽ ഒരു ധൈര്യം വന്നു. തൻ്റെ സർവ്വ ശക്തിയുമെടുത്ത് തുഴഞ്ഞ് തൻ്റെ ഭവനത്തിൽ സന്തോഷത്തോടെ എത്തിച്ചേർന്നു.
പ്രിയമുള്ളവരേ , നമ്മുടെ ജീവിതവും ഒരു കടലാണ് .പലപ്പോഴും ആ നടുകടലിൽ കിടന്നു തുഴഞ്ഞിട്ടും മുന്നോട്ടു പോകുവാൻ തടസ്സപ്പെടുത്തി കൊണ്ടിരുന്ന തിരമാലകൾ ആകുന്ന പ്രശ്നങ്ങൾ ,പ്രതിസന്ധിക്കൾ .അവസാനം ഇനി ജീവിക്കേണ്ട ,മരിക്കണം എന്ന ചിന്ത. എന്നാൽ ദൈവത്തിൽ ആശ്രയിച്ച് ദൈവത്തെ വിശ്വസിച്ച് നാം യാത്ര ചെയ്താൽ നമുക്ക് നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാം.പ്രശ്നങ്ങളാകുന്ന തിരമാലകളെ കണ്ട് ഭയപ്പെട്ട് ഓടുന്നവരായിട്ടല്ലാ, വിശ്വസിച്ച് മുന്നേറുന്നവരായിക്കണം നാം. ‘ജീവിതവും ഒരു കടലാണ് ‘ ആ കടലിനെതിരെ പ്രശ്നങ്ങളാകുന്ന തിരമാലകൾക്കെതിരെ തുഴഞ്ഞ് മറുകര എത്തുവാൻ ദൈവം നമ്മളെ സഹായിക്കട്ടെ…
എബ്രഹാം തോമസ്
അടൂർ