ക്രൈസ്തവ എഴുത്തുപുര ബൈബിൾ പദപ്രശ്നം; ജെസ്സി അനീഷ്, ദുയൂമോൾ ക്രിസ്പിൻ എന്നിവർ വിജയികൾ
ക്രൈസ്തവ എഴുത്തുപുരയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ഒന്നു മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ബൈബിൾ പദപ്രശ്ന മത്സരത്തിൽ നൂറിലധികം പേർ ദിനംപ്രതി പങ്കെടുത്തു.
നിരവധി ആൾക്കാർ എല്ലാ ദിവസവും ശരിയുത്തരങ്ങൾ അയയ്ക്കുകയും അതിൽനിന്ന് സെമിഫൈനൽ, ഫൈനൽ എന്നീ കടമ്പകൾ കടന്ന് അവസാന റ്റൈ ബ്രേക്കറിൽ കൂടെ ഒന്നാം സ്ഥാനം
ജെസ്സി അനീഷിനും(ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, പെന്നുകര,ചെങ്ങന്നൂർ), രണ്ടാം സ്ഥാനം ദുയൂമോൾ ക്രിസ്പിൻ(ഐ.പി.സി പട്ന,ബീഹാർ)എന്നിവരും കരസ്ഥമാക്കി.
പങ്കെടുത്ത എല്ലാവർക്കും ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകൾ.