ഐ.പി.സി കാനഡ റീജിയന്റെ വാർഷിക കൺവെൻഷൻ മാറ്റിവെച്ചു
റ്റൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ ഈ വർഷത്തെ വാർഷിക കൺവെൻഷൻ (2020 മേയ് 29,30,31) മാറ്റിവെക്കുവാൻ റീജിയൻ ഭാരവാഹികൾ തീരുമാനിച്ചു. കോവിഡ് 19ന്റെ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ആണ് കൺവെൻഷൻ മാറ്റി വെക്കുവാൻ ഭാരവാഹികൾ തീരുമാനം എടുത്തത്.
പ്രാർത്ഥന വിഷയങ്ങൾക്കായുള്ള ഓൺലൈൻ പ്രയർ കൂട്ടായ്മ തുടർന്നും ഉണ്ടായിരിക്കുമെന്ന് റീജിയണൽ ഭാരവാഹികൾ അറിയിച്ചു.
ഇതു വരെ ഉള്ള എല്ലാ പ്രാർത്ഥനക്കും പിൻന്തുണക്കും നന്ദി അറിയിക്കുന്നതിനോടൊപ്പം പകർച്ചവ്യാധിയിൽ നിന്നും ലോകജനത വിടുതൽ നേടുവാൻ ഒരുമിച്ചുള്ള പ്രാർത്ഥന ദൗത്യവും എല്ലാവരും ഏറ്റെടുക്കണമെന്നും
റീജിയൻ എക്സിക്യൂട്ടീവിനു വേണ്ടി
സെക്രട്ടറി,
പാസ്റ്റർ എബി കെ ബെൻ
കൺവെൻഷൻ പബ്ലിസിറ്റി കൺവീനർ,
ഷെബു തരകൻ എന്നിവർ അറിയിച്ചു.