പി.വൈ.പി.എ. യു.എ.ഇ റീജിയൻ ലോകരാഷ്ട്രങ്ങൾക്കായി പ്രാർത്ഥിക്കുന്നു
ഷാർജ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പി.വൈ.പി.എ. (യു.എ.ഇ റീജിയൻ) ലോകരാഷ്ട്രങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ഐ.പി.സി നേതൃത്വനിരയിൽ നിന്നും ഡോ. വത്സൻ എബ്രഹാം, ഡോ. വിത്സൺ ജോസഫ്, പാസ്റ്റർ സാം ജോർജ്ജ്, ഡോ. കെ.സി. ജോൺ, പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവരും പി.വൈ.പി.എ നേതൃനിരയിൽ നിന്നും പാസ്റ്റർ ഷിബിൻ സാമുവേൽ, പ്രമുഖ പ്രഭാഷകർ പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ സാബു വർഗ്ഗീസ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ ഗർസിം പി. ജോൺ, പാസ്റ്റർ കെ.വൈ. തോമസ്, പാസ്റ്റർ ലാജി പോൾ തുടങ്ങിയവർ പ്രസംഗിക്കും.
ആരാധനക്ക് സിസ്റ്റർ പെർസിസ് ജോൺ, ഡോ. ബ്ലെസ്സൺ മേമന, പാസ്റ്റർ ലോർഡ്‌സൺ ആന്റണി, ഇമ്മാനുവൽ കെ.ബി, ഡാർവിൻ എം. വിൽസൺ തുടങ്ങിയവരും, പി.വൈ.പി.എ യു.എ.ഇ. റീജിയൻ സംഗീതവിഭാഗവും നേതൃത്വം നൽകും.
ഐ.പി.സി. യു.എ.ഇ. റീജിയൻ ശുഷ്രൂകന്മാർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ചേരുന്ന പ്രഭാഷകരെയും, സംഗീതശുശ്രൂഷകരെയും ചേർത്ത് പൂർണമായും ഓൺലൈനിൽ നടക്കുന്ന ഈ കൂട്ടായ്മ
ക്രൈസ്തവ എഴുത്തുപുര ലൈവായി സംപ്രേഷണം ചെയ്യുന്നു.