ഇന്നത്തെ ചിന്ത : സർവായുധവർഗ്ഗം ഇല്ലെങ്കിൽ പരാജയപ്പെടും | ജെ.പി വെണ്ണിക്കുളം

കർത്താവിൽ ശക്തിപ്പെടുന്നവർ ധരിക്കേണ്ട ദൈവത്തിന്റെ സർവായുധവർഗ്ഗത്തെക്കുറിച്ചു പൗലോസ് പറയുന്നത് എഫെസ്യ ലേഖനത്തിൽ വായിക്കാൻ കഴിയും. ഏഴുവിധ സംരക്ഷണങ്ങളെക്കുറിച്ചാണ് അവിടെ കാണുന്നത്. ഓരോ മനുഷ്യരുടെയും കഴിവുകളും കഴിവുകേടുകളും ദൈവത്തെപ്പോലെ തന്നെ അറിയാവുന്നയാളാണ് പിശാച്. മനുഷ്യൻ തന്റെ ബലഹീനതകളെക്കുറിച്ചു ബോധവാനായില്ലെങ്കിൽ പിശാച് അതു മുതലെടുക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. ഓരോരുത്തരും തോൽക്കുന്നത് ഏതു വിഷയത്തിലാണെന്നു അവനു നന്നായി അറിയാം. പലതിലും അവൻ ജയിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ‘പിശാചിന്റെ തന്ത്രങ്ങളെ നിങ്ങൾ അറിയാത്തവരല്ലല്ലോ, അവനോടു എതിർത്തുനിൽപ്പിൻ’ എന്നു പറഞ്ഞിരിക്കുന്നത് (6:11). 4:14ൽ മനുഷ്യരുടെ തന്ത്രങ്ങളെക്കുറിച്ചും വായിക്കുന്നുണ്ട്. ഒരു പടയാളി എങ്ങനെയായോ തനിക്കു തന്നെ സംരക്ഷണം ഒരുക്കുന്നത് അതുപോലെ ഓരോ വിശ്വാസികളും തങ്ങളെത്തന്നെ സൂക്ഷിക്കേണം. കർത്താവിനെ ധരിച്ചവർ അവന്റെ പാതയിൽ തന്നെ നടക്കേണ്ടതാകുന്നു.

ധ്യാനം: എഫെസ്യർ 6
ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading