ലോക്ഡൌൺ സമയത്തും നാടിനുവേണ്ടി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

സുബിൻ കോട്ടയം

കോട്ടയം : രാജ്യമൊട്ടാകെയുള്ള ലോക്ഡൌൺ സമയത്തും ആഹാരം ഇല്ലാത്തവർക്കും നമ്മുടെ നിയമപാലകർക്കും വേണ്ടി ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്. കഴിഞ്ഞ 6 ദിവസങ്ങളിലെപ്പോലെ തന്നെ ഏഴാമത്തെ ദിവസമായ ഇന്നലെയും കോട്ടയം ടൗൺ , കഞ്ഞിക്കുഴി , ഏറ്റുമാനൂർ , ചിങ്ങവനം , ചങ്ങനാശ്ശേരി , ളായിക്കാട് , തിരുവല്ല , പായിപ്പാട് എന്നീ സ്ഥലങ്ങളിൽ ഭക്ഷണവും നമ്മുടെ നിയമപാലകർക്ക് ആവശ്യമായ മാസ്ക് , ഗ്ലൗസ് , കുടിവെള്ളം , തുടങ്ങിയവ വിതരണം ചെയ്തു. ക്രൈസ്തവ എഴുത്തുപുര കോട്ടയം വൈസ് പ്രസിഡന്റ് പാസ്റ്റർ ഡേവിസ് , സെക്രട്ടറി അജി ജെയ്സൺ , എക്സിക്യുറ്റീവ് മെമ്പർ : സുബിൻ എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply