റ്റിപിഎം ചെങ്ങന്നൂർ സഭയുടെ ഭക്ഷണ പൊതി വിതരണം
ചെങ്ങന്നൂർ: ദി പെന്തെക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭയുടെ നേതൃത്വത്തിൽ 200 ഭക്ഷണ പൊതികൾ ചെങ്ങന്നൂർ എസ്.ഐ ബിജുവിന് കൈമാറി. പാസ്റ്റർ ജെയ്ബോയ് പി സക്കറിയ ഭക്ഷണ പൊതികൾ പ്രാർത്ഥിച്ചു കൈമാറിയത്. വിശ്വാസികൾ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണങ്ങൾ ചെങ്ങന്നൂരിലെ വിവിധ മേഖലയിലുള്ളവർക്ക് ചെങ്ങന്നൂർ പോലീസിന്റെ നേതൃത്വത്തിൽ നൽകും.