കൂട്ടുശുശ്രൂഷന്മാർക്കു കരുതലായ് ഐ.പി.സി റാന്നി ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വർഗിസ് ഏബ്രഹാമും സെൻ്റർ നേതൃത്വവും
റാന്നി: കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ നാം ബാധ്യസ്ഥരാണ്. അത്തരത്തിൽ ശ്രദ്ധേയമായ ഒരു പ്രവർത്തനം നടത്തി മാതൃക കാട്ടി ഐ.പി.സി റാന്നി ഈസ്റ്റ് സെന്ററും, പി.വൈ.പി.എയും, സൺഡേ സ്കൂളും, സോദരിസമാജവും.
കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ആരാധനലയങ്ങളിൽ ചില ആഴ്ചകളായി അടിച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ സാമ്പത്തികമായി സഭകളുടെ ശുശ്രൂഷകൻമാരും കുടുംബവും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ഐ.പി.സി റാന്നി ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വർഗിസ് എബ്രഹാമും പി.വൈ. പി. എ പ്രസിഡന്റ് ഇവാ. സന്തോഷ് മേമനയും സെൻ്ററിലെ 32 സഭകളിലെ ഫെയ്ത്ത് ഹോമുകളിൽ പാർക്കുന്ന കൂട്ടുശുശ്രൂഷകരെ അവർ പാർക്കുന്ന ഫെയിത്ത് ഹോമുകളിൽ നേരിട്ട് സന്ദർശിക്കുകയും, പ്രാർത്ഥിക്കുകയും ഭക്ഷ്യധ്യാന കിറ്റുകൾ നൽകുകയും ചെയ്തു. കൂടാതെ സഭാ ശുശ്രൂഷ ഇല്ലാത്തവരും പ്രായമായവരുമായ ദൈവദാസന്മാർക്കും സഹായങ്ങൾ എത്തിച്ച് സെൻ്റർ നേതൃത്വം മാതൃക കാട്ടി.