ഭാവന: നോഹയുടെ വാക്കുകള്‍ | ലിജി ജോണി മുംബൈ
ശാലോം……
”എന്‍റെ പേര് നോഹ..സ്വര്‍ഗ്ഗത്തില്‍ നിന്നാണ്..ഇവിടെ എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ,മിഖായേലും,ഗബ്രിയേലും,കുഞ്ഞു മാലാഖമാരുമൊക്കെ,സ്വര്‍ഗ്ഗത്തിലെ അപ്പന്‍ തന്‍റെ മക്കളെ സ്വഭവനത്തിലേക്ക് ആനയിക്കുവാന്‍ പോകുന്നതോര്‍ത്ത് ഒരുങ്ങിയിരിക്കുന്നു…വാടാത്ത കിരീടം നേടിയവര്‍ക്ക് അപ്പനൊരുക്കിയ ഭവനം നിങ്ങളൊന്ന് കാണണം..ഹാ..സുന്ദരം..വാക്കുകളില്ല..”
”ഞാന്‍ ഓര്‍ക്കുകയാണ്..ഞാനും കുടുംബവും ഭൂമിയിലായിരുന്ന ആ നാളുകള്‍….”അന്ന് അനുതാപമില്ലാത്ത,അഹന്തയും,അഹങ്കാരവുംഅശുദ്ധിയുമുള്ള ഒരു വലിയസമൂഹം ഉണ്ടായിരുന്നു..മനുഷ്യനെ ഓര്‍ത്ത് അവിടുത്തെ ഹൃദയം ദു:ഖിച്ചു. അനീതിയും,അഹന്തയും,മനുഷ്യന്‍റെ നാശത്തിന് കാരണമാകുന്നു…ഒരു വലിയ ജലപ്രളയം കൊണ്ട് ഇതൊക്കെ നശിക്കാന്‍ പോകുന്നു..”
അവരുടെമേലുള്ള ദൈവത്തിൻ്റെ പൊതു ന്യായവിധിയായിരുന്നു ജലപ്രളയം വഷളൻമാരായി അതിക്രമത്താൽ ഭൂമി നിറഞ്ഞതിനാല്‍ മനുഷ്യനെ ദൈവം ഉണ്ടാക്കി പോയല്ലോ എന്നോർത്ത് അനുതപിച്ചു .
എൻ്റെ കുടുംബവും ഭൂമിയിലെ എല്ലാം ജീവജാലങ്ങളിൽ നിന്നും ഈരണ്ടീരണ്ട് മാത്രമാണ് പ്രളയത്തെഅതിജീവിച്ചത് .
ആത് ഏങ്ങനെയെന്നോ? ഗോഫര്‍ മരം കൊണ്ട് ഒരു പെട്ടകമുണ്ടാക്കാന്‍ ദൈവം പറഞ്ഞു..
പ്രീയപ്പെട്ടവരേ..എനിക്ക് കര്‍ത്താവിനെ അനുസരിക്കുന്നത് വലിയ ഇഷ്ടമാണ്..ഞാന്‍ അതില്‍ ആനന്ദം കണ്ടെത്തി..
ഒരു ചെറിയ മഴ പോലും എൻ്റെ തലമുറ അത വരെ കണ്ടിട്ടില്ല
അതിനാൽ തന്നെ ഭൂമിയിൽ ജലപ്രളയം എങ്ങനെ ഉണ്ടാവാൻ പോകുന്നുവെന്ന് മനസിലായില്ല എങ്കിലും ഞാൻ ദൈവത്തിൻ്റെ വാക്ക് അതേപടി അനുസരിച്ചു . പെട്ടകം പണിയുന്ന സമയം പലരും ചോദിച്ചു ”എന്താ ചെയ്യുന്നത്” എന്ന് ഞാൻ ഒന്നും മറച്ചു വെച്ചില്ല ദൈവം ഭൂമിയെ നശിപ്പിപ്പാൻ പോകുന്നു ,അനുതപിക്കുക,മാനസാന്തരപ്പെടുക എന്നുമാത്രം ഞാൻ അവരോട് പറഞ്ഞു ,അവരെന്നെ പരിഹസിച്ചു..
ഞാന്‍ അതു സാരമാക്കിയില്ല..എനിക്ക് ദൈവത്തിന്‍റെ വാക്കായിരുന്നു വലുത്..
യഹോവ പറഞ്ഞ പ്രകാരം ഞങ്ങൾ പെട്ട കത്തിൽ കയറി ദൈവമാണ് പെട്ടകവാതിൽ അടച്ചത്
പുറത്തു എന്താണ് സംഭവിക്കുന്നത് ഞങ്ങൾക്കറിയില്ല 40 ദിവസം അതായത് നാല്പതു രാവും നാല്പതു പകലും മഴ പെയ്യാൻ തുടങ്ങി..
അറിയുമോ?ഒരുപാട് പേര്‍ പെട്ടകത്തിനടുത്തേക്ക് ഓടിയെത്തി മുട്ടി..”ഞങ്ങളേം..കൂടി..ഞങ്ങളേം കൂടി…ദൈവമേ..എനിക്കെന്ത് ചെയ്യാനാവും ദൈവം അടച്ചാല്‍ ആര്‍ക്ക് തുറക്കാനാവും..”
കൃപയുടെ വാതില്‍ പൂട്ടിയാല്‍ ആര് രക്ഷപെടും..?
സകലരും ഒടുങ്ങി,സകല വീരന്‍മാരും ശൂരന്‍മാരും ,മൂക്കിൽ ജീവശ്വാസം ഉള്ളത് സകലവും ജലപ്രളയത്തിൽ ചത്തു.
ഞങ്ങളുടെ പെട്ടകം മാത്രം ഒരു ആപത്തും ഉണ്ടാകാതെ ജലത്തിനു മുകളിലൂടെ ഒഴുകി കൊണ്ടിരുന്നു. കഴിഞ്ഞ 150 ദിവസം പെട്ടകത്തിൽ തന്നെ…..
പുറം ലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് യാതൊരു അറിവും ഇല്ല. ഈ കാലഘട്ടത്തിൽ ഒന്നും ദൈവവും സംസാരിച്ചിട്ടില്ല. എപ്പോൾ ജലപ്രളയം ശമിക്കുമെന്നോ ദൈവം വീണ്ടും എപ്പോൾ ഇടപെടുമെന്നോ യാതൊരു അറിവും എനിക്കുണ്ടായിരുന്നില്ല..
ഈ സമയമെല്ലാം എന്നോടൊപ്പം ഉള്ള ജീവജാലങ്ങളെ പരിപാലിച്ച് ,ഞാന്‍ കുടുംബവുമായി ദൈവത്തെ സ്തുതിച്ചും ആരാധിച്ചും കടന്നുപോയി .
ഒടുവില്‍ ദൈവം ഞങ്ങളെ
ഒരു സുരക്ഷിത പർവതത്തിലേക്ക് (അരാരാത്ത് )കൊണ്ടുവന്നു..
ദൈവം ഭൂമിമേൽ ഒരു കാററു അടിപ്പിച്ചു; വെള്ളം നിലെച്ചു.”
ദൈവത്തിന്റെ വാക്കനുസരിച്ചതുകൊണ്ട് സുരക്ഷിതരായി
ഞങ്ങൾ പുറത്തിറങ്ങി.
തകർന്നും ശൂന്യമായ ഭൂമി…..
പെട്ടകം നോക്കി ഇന്നലെ വരെ ഞങ്ങളെ പരിഹസിച്ചവർ വെള്ളത്തിൽ ചത്തു പൊങ്ങിക്കിടന്നു..അനുസരിച്ച ഞങ്ങളോ ജീവനോടെ കരയ്ക്കടുത്തു..
പുറത്തിറങ്ങിയ ഞാനും കുടുംബവും യഹോവ യ്ക്ക് ഒരു യാഗപീഠം പണിത് ഹോമയാഗം അർപ്പിച്ചു
യാഗത്തിൻ്റെ സൗരഭ്യം സ്വർഗ്ഗത്തിൽ എത്തിയപ്പോൾ യഹോവ ഹൃദയത്തിൽ നിശ്ചയിച്ചു മനുഷ്യൻ നിമിത്തം ഇനി ഭൂമിയെ ശപിക്കില്ല എന്ന്
എന്നാൽ മനുഷ്യപ്രകൃതിയെ കുറിച്ച് അത് ബാല്യം മുതൽ ദോഷമുള്ളത് എന്ന് പ്രസ്താപിക്കുന്നു. അതിനാൽ തന്നെ നിങ്ങളുടെ മേൽ ദൈവം മുഖം തിരിക്കാതിരിക്കാൻ നീതി പ്രസംഗി എന്ന് നിങ്ങൾ വിളിക്കുന്ന
എനിക്ക് വീണ്ടും പറയാൻ ഉള്ളത് ”മാനസാന്തപ്പെടുക.”
മനുഷ്യപുത്രൻ്റെ വരവ് എൻ്റെ കാലം പോലെ എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്
എൻ്റെ കാലത്ത് പ്രളയത്തിൽ നശിച്ചുപോയ അവിശ്വാസികൾ – ഇന്നവർ ക്രിസ്തുവിൻ്റെ മടങ്ങിവരവിൻ്റെ ലക്ഷണങ്ങൾ കണ്ടിട്ടും ഒരുങ്ങാത്തവരെ കാണിക്കുന്നു.
പ്രളയം വരാൻ പോകുന്ന കാര്യങ്ങൾ അന്നുള്ളവരോട് ഞാൻ പറഞ്ഞിട്ട് അവർ കേട്ടില്ല അവർക്ക് സംഭവിച്ചതു പോലെ നിങ്ങൾക്ക് സംഭവിക്കാതിരിക്കാൻ ഒരുങ്ങിയിരിക്ക.
സമയം തക്കത്തിൽ ഉപയോഗിക്കുക. , ആദ്യ സ്നേഹത്തിലേക്ക് മടങ്ങി വരിക, വിശ്വാസികളെ നിങ്ങൾക്കറിയാം പ്രിയൻ്റെ വരവ് അടുത്തായി എന്ന്.
ഭവനങ്ങളിൽ തന്നെ ആയിരിക്കുമ്പോൾ കൂടുതലായി പ്രാർത്ഥനയിലും സ്തുതികളിലും ഉറ്റിരിക്ക…
സങ്കീർത്തനങ്ങൾ 30:5 അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു ദൈവം തീർച്ചയായും നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം തരും നല്ല വാഗ്ദാനങ്ങളെ തന്നു ബലപ്പെടുത്തും അപ്പോൾ നമ്മുക്ക് എല്ലാവർക്കും കല്യാണ പന്തലിൽ വച്ച് കണ്ടുമുട്ടാം ഞാൻ പറഞ്ഞത് എല്ലാവർക്കും മനസിലായി ഏറ്റെടുക്കും എന്ന് വിശ്വസിക്കുന്നു.. എല്ലാവരെയും കർത്താവ് അനുഗ്രഹിക്കട്ടേ മാറാനാഥാ…
വീണ്ടും പറയട്ടേ.. ഞാന്‍ നോഹ..ഇൗ കാലം എന്‍റെ കാലം പോലെയാണ്..മാനസാന്തരപ്പെടുക..