പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന നൂറ് ദൈവദാസന്മാർക്ക് ഭക്ഷ്യ ധാന്യങ്ങൾ പി.വൈ.പി.എ പാഴ്സനേജുകളിൽ എത്തിക്കും
കുമ്പനാട്: നമ്മുടെ നാട് ഏറെ സങ്കീർണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ സാമ്പത്തികമായ പ്രതിസന്ധിയിലായ നൂറ് ദൈവദാസന്മാരെ കണ്ടെത്തി സംസ്ഥാന പി.വൈ.പി.എ ആഹാര സാധനങ്ങൾ പാഴ്സനേജുകളിൽ എത്തിക്കും.
ആവശ്യമുന്നയിക്കപ്പെട്ട ഇടങ്ങളിൽ ആണ് ആദ്യഘട്ടമായി ഇത് നൽകുന്നത്. മലബാറിൽ 80 കുടുംബങ്ങൾക്കും തീരദേശത്തു 20 കുടുംബങ്ങൾക്കും പ്രസ്തുത സഹായം വിതരണം ചെയ്യും.
സഹായം കൈപ്പറ്റുന്നവരുടെ പേരുകൾ രഹസ്യമായി തന്നെ വെക്കും.
സംസ്ഥാന പി.വൈ.പി.എയ്ക്ക് വേണ്ടി സഹായം നൽകിയ ജോർജ്ജ് മത്തായിയും തന്റെ മക്കളായ ഡയാന & ജോൺസൻ കുടുംബം, പ്രിസില്ല & ഷിബു കുടുംബം എന്നിവരും തന്റെ സ്നേഹിതൻ സാബുസൺ ജോർജ് & കുടുംബവുമാണ്.