കൊറോണ: ഐ.പി.സി. അടൂർ ഈസ്റ്റ് സെന്ററിൽ 24 മണിക്കൂർ പ്രാർത്ഥനാചങ്ങല
അടൂർ: മാരക രോഗത്തിന്റെ ഭീതിയിലായിരിക്കുന്ന ദേശത്തിനായി, ഐ.പി.സി. അടൂർ ഈസ്റ്റ് സെന്ററിലെ ശുശ്രൂഷകന്മാർ 24 മണിക്കൂർ പ്രാർത്ഥനാചങ്ങലയിൽ ഒന്നിച്ച് പ്രവർത്തിക്കുന്നതിന് സെന്റർ പാസ്റ്റർ ഡോ. ഫിലിപ്പ് പി. തോമസ് ആഹ്വാനം ചെയ്തു. സെന്ററിലെ എല്ലാ പാസ്റ്റർമാരും ഇതിൽ പങ്കെടുക്കുമെന്ന പ്രതികരണം ലഭിച്ചതായി അദ്ദേഹം അറിയിച്ചു. മാർച്ച് 14, ശനിയാഴ്ച്ച രാവിലെ 7 മണി മുതൽ ഞായർ രാവിലെ 7 മണി വരെ, 24 മണിക്കൂർ സമയമാണ് പ്രാർത്ഥനാചങ്ങല.