ഐ.പി.സി തിരുവല്ല സെന്ററിലെ പ്രാർത്ഥന യോഗങ്ങൾ മാറ്റിവെച്ചു : പാസ്റ്റർ കെ.സി ജോൺ
തിരുവല്ല : ലോകം നേരിടുന്ന കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്തു, കേരള സംസ്ഥാന സർക്കാർ നടത്തിവരുന്ന പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ഐപിസി തിരുവല്ല സെന്റർ ലെ പ്രാർത്ഥന യോഗങ്ങൾ മാറ്റി വെച്ചു. ഇടയോഗങ്ങൾ, ഉപവാസ പ്രാർത്ഥനകൾ, രാത്രി യോഗങ്ങൾ, സ്പെഷ്യൽ മീറ്റിംഗുകൾ ഈ ദിവസങ്ങളിൽ നടത്തരുതെന്നും സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.സി ജോൺ അറിയിച്ചു.
രോഗ വ്യാപനത്തിന്റെ സാധ്യതകൾ കണക്കിലെടുത്തു ഞായറാഴ്ച സഭായോഗങ്ങൾ നടത്താതെ വീടുകളിൽ ഇരുന്നു ആ സമയത്തു പ്രാർത്ഥിക്കുകയും, ആരാധിക്കുകയും ചെയ്യുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. പകർച്ച വ്യാധിയുടെ പ്രയാസം അവസാനിക്കുന്നത് വരെ കർത്തൃമേശയും, വിശുദ്ധ ചുംബനവും, ഹസ്തദാനവും ഒഴുവാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെപെട്ടെന്ന് രോഗബാധ പൂർണമായി അപ്രതീക്ഷിതമാകുവാൻ പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.