കോവിഡ് 19 : പ്രാർത്ഥനക്ക് ആഹ്വാനം ചെയ്തും, പൊതുപരിപാടികൾ ഒഴിവാക്കണമെന്നും ഏ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.പി.എസ് ഫിലിപ്പ്
പുനലൂർ: കോവിഡ് 19 : പ്രാർത്ഥനക്ക് ആഹ്വാനം ചെയ്ത് ഏ.ജി മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.പി.എസ് ഫിലിപ്പ്. ഇന്ന് കൂടിയ എക്സിക്യുട്ടിവ് കൗൺസിൽ പുറത്തിറക്കിയ പ്രസ്താവന ചുവടെ ;
ആഗോളവ്യാപകമായി സകലരെയും ശാരീരികമായും, മാനസികമായും തളർത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന പകർച്ചവ്യാധിയെപറ്റി നാം ബോധവാന്മാരാണ്. ഈ പകർച്ചവ്യാധിയെ തടയുന്നതിനും വ്യാപിക്കാതിരിക്കുവാനുള്ള പ്രതിവിധികളും മുൻകരുതലുകളും എല്ലാവരും കൈക്കൊള്ളേണ്ടിരിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരള ഗവൺമെന്റ് പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ജനങ്ങളെ അറിയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ എല്ലാ ദൈവമക്കളും പാലിക്കേണ്ടതാണ്.
ഈ പകർച്ചവ്യാധികൾക്ക് മാറ്റം വരുന്നത് വരെ അസംബ്ലീസ് ഓഫ് ഗോഡ് സഭകൾ മാസയോഗങ്ങൾ, കൂട്ടായ്മ യോഗങ്ങൾ, കൺവെൻഷനുകൾ അനേകർ ഒരുമിച്ചു ചേരുന്ന സമ്മേളനങ്ങൾ ഇവ ഒഴിവാക്കുവാൻ എല്ലാവരെയും അറിയിക്കുന്നു. ഞായറാഴ്ച ആരാധനകൾ ആരോഗ്യപരമായ നിലയിൽ പരിജ്ഞാനത്തോടെ ക്രമീകരിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
മാർച്ച് 18, 19 തീയതികളിലെ പ്രസ്ബിറ്ററി മീറ്റിംഗ് മാറ്റിവച്ചിരിക്കുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജനങ്ങളുടെ സൗഖ്യത്തിനായും പകർച്ചവ്യാധിയിൽ നിന്ന് ദൈവം നമ്മെ വിടുവിക്കുന്നതിനായും എല്ലാ സഭകളും ഈ ദിവസങ്ങളിൽ ഉപവസിച്ചു പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു എന്നും എക്സിക്യുട്ടിവ് കൗൺസിനു വേണ്ടി റവ.ഡോ പി.എസ് ഫിലിപ്പ് പ്രസ്താവിച്ചു.