ഭീതിവിതക്കുന്ന കൊറോണ വൈറസ്; പ്രാർത്ഥനക്ക് ആഹ്വാനവുമായി ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ
മാനവ കുലത്തിനു തന്നെ ഭീഷണിയായി മാറിയ കൊറോണ കോവിഡ് 19 വൈറസ് ബാധയിൽ നിന്നും ഇന്ത്യ രാജ്യത്തെയും ലോക രാജ്യങ്ങളെയും ദൈവം വിടുവിക്കുന്നതിനായി ദൈവമക്കൾ ഒരു മനസ്സോടെ നാളെ (8.3.2020)ഞായറാഴ്ച വേർതിരിച്ചു പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു. ദൈവം പ്രാർത്ഥന കേട്ട് ദേശത്തെ സൗഖ്യമാക്കുവാൻ,സമാധാനവും സ്വസ്ഥതയുമുള്ള ജീവിതം ലോകജനതയ്ക്ക് സാധ്യമാകുവാൻ എല്ലാവരും പ്രാർത്ഥിക്കണമേയെന്ന് അഭ്യർത്ഥിക്കുന്നു.
ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ.