പ്രാർത്ഥനയുടെ ആയിരം ദിനങ്ങൾ പിന്നിട്ട് ഫുൾ ഗോസ്പൽ ഏ.ജി. ബെംഗലുരു
ബെംഗലുരു: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്ട് സൂപ്രണ്ടും, സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസി. സൂപ്രണ്ടും, അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയുമായ റവ. പോൾ തങ്കയ്യ ശുശ്രൂഷിക്കുന്ന ബെംഗലുരു ഫുൾ ഗോസ്പൽ ഏ.ജി. ഭാരതത്തിന്റെ ഉണർവ്വിനായി തുടർമാനമായി നടത്തുന്ന പ്രാർത്ഥന 1000 ദിനം പൂർത്തീകരിക്കുന്നു. 2020 മാർച്ച് 28 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ നടക്കുന്ന യോഗത്തിൽ പതിനായിരങ്ങൾ പങ്കെടുക്കുന്നു. ഈ യോഗത്തിലേക്ക് എല്ലാ ദൈവമക്കളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.