പെന്തക്കോസ്ത് – കത്തോലിക്ക ഉപദേശ സംവാദം യു.കെയിൽ
യു.കെ: ക്രിസ്ത്യൻ സമൂഹം ഏറ്റവും കൂടുതൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന അപ്പോസ്തോലിക പാരമ്പര്യം,മരിയോളജി, പൗരോഹിത്യം എന്നി മുന്ന് വിഷയങ്ങളെ ആസ്പദമാക്കി പെന്തക്കോസ്ത് കത്തോലിക്ക ഉപദേശ സംവാദം ഫെബ്രുവരി 24 തിങ്കളാഴ്ച യു.കെ സമയം രാവിലെ 9:30 മുതൽ 4:30പിഎം വരെ (ഇന്ത്യൻ സമയം: 3പിഎം മുതൽ 10പിഎം വരെ) യു. കെ യിലെ നോർത്താംപ്ടൺ റെയ്‌നർഡ്‌വേ ചർച്ചിൽ വെച്ച് നടക്കും.
വേദ അധ്യാപകനും യു.കെ നോർത്താംപ്ടൺ ശാലോം ക്രിസ്ത്യൻ ഫെലോഷിപ്പ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ വർഗീസ് എം സാമുവേലും, സജിത്ത് ജോസഫ്, കണ്ണൂർ ഗ്രേസ് കമ്മ്യൂണിറ്റിയും തമ്മിൽ ഉപദേശ സംവാദം നടത്തപ്പെടുന്നു. റവ: ഡോ ജോയ് റ്റി. സാമുവേൽ മോഡറേറ്റർ ആയിരിക്കും.