ഐ.പി.സി കൊല്ലം-പെരിനാട് സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ
കൊല്ലം : ഐ. പി. സി കൊല്ലം-പെരിനാട് സെന്ററിന്റെ 13-മത് കൺവെൻഷൻ ഫെബ്രുവരി 20 വ്യാഴം മുതൽ 23 ഞായർ വരെ മുളവന പൊട്ടിമുക്ക് ജംഗ്ഷനിൽ നടത്തപ്പെടും. ഐ.പി.സി കൊല്ലം പെരിനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ എഫ്. രാജൻ ഉദ്‌ഘാടനം നിർവഹിക്കുന്ന പ്രസ്തുത യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സി.സി എബ്രഹാം, പാസ്റ്റർ ഷിബു നെടുവേലി, പാസ്റ്റർ ഫിലിപ്പ് പി.തോമസ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഒ ഫിലിപ്പ്കുട്ടി, കുര്യൻ വർഗീസ് ദൈവവചനം സംസാരിക്കും. കൊല്ലം ഹാഗിയോസ് ബീറ്റ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കണവൻഷനോടനുബന്ധിച്ചു വെള്ളിയാഴ്ച 10 മണിമുതൽ ഉപവാസ പ്രാർത്ഥനയും, ഓർഡിനേഷൻ സർവീസും ഉണ്ടായിരിക്കും.




- Advertisement -