ക്രൈസ്റ്റ് അംബാസിഡേഴ്സ് നല്കുന്ന ചികിത്സ സഹായ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പറന്തൽ: കുവൈറ്റ് ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിലെ സി.എ അംഗങ്ങൾ മലയാളം ഡിസ്ട്രിക്റ്റ് ക്രൈസ്റ്റ് അംബാസിസേഴ്സുമായി സഹകരിച്ച് നൽകുന്ന ചികിത്സ സഹായ പദ്ധതിയുടെ ഉദ്ഘാടനം ജനറൽ കൺവഷനോട് അനുബന്ധിച്ച് നടക്കുന്ന പൊതുസഭായോഗത്തിൽ കേരള മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ നിർവഹിക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ. പി എസ് ഫിലിപ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. 25 പേർക്കാണ് സഹായങ്ങൾ വിതരണം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.