ഗായിക പൂജ പ്രേമിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചു

കൊച്ചി: ഗായിക പൂജപ്രേമിനെ അമേരിക്കയിലെ പ്രശസ്തമായ ബാൾസ് ബ്രിഡ്ജ് സർവ്വകലാശാലയിലെ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവ്വകലാശാലുടെ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പൂജ. പതിനാലാം വയസ്സിൽ 36 ഭാഷകളിൽ 36 പാട്ടുകൾ പാടിയാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. കൂടാതെ യൂണിവേഴ്സൽ റെക്കോർഡ് ഫോറം ,അറേബ്യാൻ ബുക് ഓഫ് വേൾഡ് റെക്കോർഡ് എന്നിവയിലും പൂജയുടെ പേര് എഴുതിച്ചേർത്തു.

ലോകത്ത്‌ ഇന്നുള്ള എല്ലാ ഭാഷകളിലും പൂജ പാടും. മലയാളം ,തമിഴ്,ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, അറബിക്ക്, അർമേനിയൻ, പഞ്ചാബി, മറാഠി, ബംഗാളി, കന്നഡ,തെലുഗ് ,സംസ്കൃതം തുടങ്ങി അനേക ഭാഷകളിൽ പൂജ പാടും .
പൂജയും കുടുംബവും എറണാകുളം ഫെയ്ത്ത് സിറ്റി ചർച്ചിലെ അംഗങ്ങളാണ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply