36-മത് ഐ.പി.സി വയനാട് സെന്റർ കണവൻഷൻ ഫെബ്രുവരി 6 മുതൽ
വയനാട്: 36-മത് ഐ.പി.സി വയനാട് സെന്റർ കണവൻഷൻ ഫെബ്രുവരി 6 മുതൽ 8 വരെ നടത്തപ്പെടുന്നു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്.
ഐ.പി.സി വയനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ ശ്രീലേഖ(മാവേലിക്കര), പാസ്റ്റർ വി.പി ഫിലിപ്പ്(തിരുവല്ല), പാസ്റ്റർ റ്റി.എം മാത്യു(ഇരിങ്ങാലക്കുട), പാസ്റ്റർ സി.സി എബ്രഹാം(ഐ.പി.സി കേരള സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ്)എന്നിവർ ദൈവവചനം സംസാരിക്കും. കോഴിക്കോട് ബ്ലെസ് സിംഗേഴ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.