കിഴക്കിന്റെ വെനീസിൽ സുവിശേഷ അലയൊലികൾ ആവേശത്തോടെ ഉയർത്തി സംസ്ഥാന പി.വൈ.പി.എ കേരള സുവിശേഷ യാത്ര

ആലപ്പുഴ : സംസ്ഥാന പി.വൈ.പി.എ കേരള സുവിശേഷ യാത്ര തിരുവനന്തപുരം ചെങ്കൽചൂളയും, കൊല്ലം തെന്മല കെ. ഐ. പി. കോളനിയും പിന്നിട്ട് കേരളത്തിലെ ഏറ്റവും മനോഹരമായ ആലപ്പുഴ ബീച്ചിൽ പ്രവേശിച്ചപ്പോൾ സുവിശേഷത്തിന്റെ ആവേശം ഏറെ ഉയരത്തിലായി.

പാസ്റ്റർ എബ്രഹാം ജോർജ്ജ് ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ ആലപ്പുഴ സോണൽ പി.വൈ.പി.എ മുൻ സെക്രട്ടറിയും ഐ.പി.സി ഷാർജ ഗില്ഗാൽ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ ജോൺ വർഗീസ് സന്ദേശം നല്കി.

സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന സമ്മേളനത്തിന് തുടക്കം കുറിക്കുകയും, പി.വൈ.പി.എ ഓഫീസ്‌ സെക്രട്ടറിയായ പാസ്റ്റർ വിക്ടർ മലയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. ആലപ്പുഴ സോണൽ പി.വൈ.പി.എ പ്രസിഡന്റ് ജസ്റ്റിൻ രാജ് സമാപന സന്ദേശം നൽകി.

കടപ്പുറത്തു ആവേശത്തോടെ ഉയർന്നു കേട്ട സന്ദേശങ്ങളും, പരമ്പരാഗത രീതിയിൽ ഡ്രം, സൈഡ് ഡ്രം ഉപയോഗിച്ച് പാസ്റ്റർ മോൻസി തോമസിന്റെ നേതൃത്വത്തിൽ ഡിസ്ട്രിക്റ്റ് പി.വൈ. പി.എ അംഗങ്ങൾ ആലപിച്ച ഗാനങ്ങളും കേൾക്കാൻ നിരവധി ആളുകൾ കൂടിയിരുന്നു.

- Advertisement -

-Advertisement-

You might also like
Leave A Reply