49-മത് നെടുമ്പ്രം കൺവൻഷൻ ഇന്നുമുതൽ
നെടുമ്പ്രം: 49-മത് നെടുമ്പ്രം കൺവൻഷൻ ഇന്നുമുതൽ 25 വരെ നടത്തപ്പെടും. നെടുമ്പ്രം ഗോസ്പൽ സെന്റർ നഗറിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6:30 മുതൽ യോഗങ്ങൾ നടത്തപ്പെടുന്നു.
റവ.ഡോ. കെ.സി ജോൺ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ബി.മോനച്ചൻ എന്നിവർ ദൈവവചനം സംസാരിക്കും. ലോർഡ്‌സൺ ആന്റണി, ജോയൽ പടവത്ത് എന്നിവരോടൊപ്പം ലിവിംഗ് വോയ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.






- Advertisement -