സീയോൻ കാഹളം സ്പെഷ്യൽ കൺവൻഷൻ പതിപ്പ് പ്രകാശനം ചെയ്തു
കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് ഔദ്യോഗിക പ്രസിദ്ധീകരണമായ സീയോൻ കാഹളത്തിന്റെ സ്പെഷ്യൽ കൺവൻഷൻ പതിപ്പ് സിയോൻ കാഹളത്തിന്റെ ചെയർമാൻ പാസ്റ്റർ തോമസ് മാത്യു ചാരുവേലി എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഫിന്നി കാഞ്ഞങ്ങാടിന് നൽകി കുമ്പനാട് വച്ച് പ്രകാശനം ചെയ്തു.
ചീഫ് എഡിറ്റർ ഇവാ. അജി കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.പി.വൈ.പി.എ സ്‌റ്റേറ്റ് സെക്കട്ടറി പാസ്റ്റർ ഷിബിൻ ശാമുവേൽ, വൈസ് പ്രസിഡന്റ് ഇവാ. ബെറിൽ തോമസ്, പബ്ലിസിറ്റി കൺവീനർ, പാസ്റ്റർ തോമസ് കട്ടപ്പന, ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.പി. വെണ്ണിക്കുളം, മീഡിയ ഡയറക്ടർ ഷൈജു മാത്യൂ, ജെറി പൂവക്കാല, ജിമ്മി ആലപ്പുഴ, ഷിബിൻ ഗലയാദ് എന്നിവർ പങ്കെടുത്തു.