ബൈബിൾ കൺവൻഷനും സംഗീതവിരുന്നും
കോളിത്തട്ട്: ഐ.പി.സി കോളിത്തട്ട് കാർമ്മൽ സഭയുടെ ആഭിമുഖ്യത്തിൽ ബൈബിൾ കൺവൻഷനും സംഗീതവിരുന്നും ജനുവരി 24 മുതൽ 26 വരെ നടത്തപ്പെടുന്നു. കോളിത്തട്ട് ടൗണിന് സമീപം(രണ്ടാം കൈ റോഡ്) വൈകിട്ട് 6 മണിമുതൽ 9 വരെയാണ് യോഗങ്ങൾ നടക്കുന്നത്.
ഐ. പി. സി ഇരിട്ടി സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ. എം സാംകുട്ടി ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ കെ. ജെ തോമസ്(കുമളി), സിസ്റ്റർ ശ്രീലേഖ(മാവേലിക്കര)എന്നിവർ ദൈവവചനം സംസാരിക്കും. പോൾസൻ കണ്ണൂർ ടീമിനോടൊപ്പം ഗോഡ്സ് വോയിസ് ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ഷാജി വി എസ് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.