ഐ.പി.സി സൺഡേസ്ക്കൂൾ: 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രകാശനം ജനുവരി 18 ന്
കുമ്പനാട്: ഐ.പി.സി സൺഡേസ്ക്കൂൾസ് അസോസിയേഷന്റെ 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകം ജനുവരി 17 ന് പുറത്തിറങ്ങും. പുതിയ പാഠപുസ്തകങ്ങളുടെ പ്രകാശനം കുമ്പനാട് കൺവൻഷനിലെ സൺഡേസ്ക്കൂൾ സമ്മേളനം നടക്കുന്ന ജനുവരി 18 ന് ഉച്ചയ്ക്ക് 1.30 ന് നടക്കും.
പുനഃപ്രസിദ്ധീകരിച്ച 1, 2, 3, 4, 5, 6 നഴ്സറി 2 ക്ലാസുകളിലെ ദ്വിഭാഷാ പുസ്തകവും, 14 ലെ മലയാളം പുസ്തകവും, 11, 12, 14, 15 ക്ലാസുകളിലെ ഇംഗ്ലീഷ് പുസ്തകവും ഹാജർ ബുക്കുമാണ് കുമ്പനാട് കൺവൻഷനിൽ പുറത്തിറങ്ങുന്നത്. മറ്റ് ക്ലാസുകളിലെ പുസ്തകങ്ങളുടെ സ്റ്റോക്ക് നിലവിലുണ്ട്.
ഡയറക്ടർ കുര്യൻ ജോസഫ്, ഡപ്യൂട്ടി ഡയറക്ടർ പാസ്റ്റർ ജെയിംസ് ഏബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് തോമസ് ജേക്കബ്, അസോസിയേറ്റ് സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ട്രഷറർ അജി കല്ലിങ്കൽ, കമ്മറ്റി അംഗങ്ങളായ ബെന്നി പുള്ളോലിക്കൽ, സജി എം.വർഗീസ്, പാസ്റ്റർ തോമസ് ജോർജ്, പാസ്റ്റർ ടി.എ.തോമസ് എന്നിവരടങ്ങിയ പാഠപുസ്തക പ്രസിദ്ധീകരണ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.