ഏകദിന സെമിനാർ; കിഡ്സ് & ടീൻചലഞ്ച് 2020

ചെങ്ങന്നൂർ : ഐ.പി.സി ഗ്രെയ്സ് സെന്റർ സണ്ടേസ്കൂളിന്റെയും ചെങ്ങന്നൂർ ഡിസ്ട്രിക്ട് സണ്ടേസ്കൂളിന്റയും സംയുക്ത ആഭിമുഖ്യത്തിൽ ജനുവരി 11 ന് 9.30 മുതൽ 3.30 വരെ ഏകദിനസെമിനാർ (കൗൺസലിംഗ് ) ഐ.പി.സി ഗ്രെയ്സ് സെന്റർ ചർച്ച്, നിരണത്തുവെച്ച് (നിരണം എസ് ബി ഐ ബാങ്കിന് സമീപം ) നടത്തപ്പെടുന്നു. ഇവാ.ജോൺസൺ പുലിയൂർ (സ്റ്റുഡൻസ് കൗൺസിലർ എൻ എസ് എസ് & എസ് പി സി )ക്ലാസ്സുകൾ നയിക്കും. കുട്ടികൾക്കും കൗമാരക്കാർക്കുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. കൗമാര വെല്ലുവിളികളും പരിഹാരവും, മൊബൈൽ ഫോൺ നല്ല സുഹൃത്തോ ? വ്യക്തിത്വ വികസനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ നടക്കുന്നത്.
രജിസ്ട്രേഷൻ സൗജന്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply