ശാരോൻ പത്തനംതിട്ട സെന്റർ സംയുക്ത ആരാധന നടന്നു
പത്തനംതിട്ട: ശാരോൻ ഫെല്ലോഷിപ്പ് ചർച് പത്തനംതിട്ട സെന്ററിലെ സഭകളുടെ സംയുക്ത ആരാധന ഇന്ന് മൈലപ്ര സാംസ് ഗാർഡനിൽ വച്ചു നടന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി എം ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സെന്റർ അസ്സോസിയേറ്റ് പാസ്റ്റർ കെ പി ഡാനിയേൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ ജെ പി വെണ്ണിക്കുളം, തിരുവനന്തപുരം റീജിയൻ പാസ്റ്റർ വി ജെ തോമസ്, പുനലൂർ- പത്തനംതിട്ട റീജിയൻ പാസ്റ്റർ തോമസ് യോഹന്നാൻ, സഭാ ദേശീയ പ്രസിഡന്റ് പാസ്റ്റർ പി എം ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.
സി ഇ എം, സണ്ടേസ്കൂൾ, വനിതാ സമാജം സമ്മാനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ നൽകി. സെന്റർ ട്രഷറർ ജോർജ് വർഗീസ് കൃതജ്ഞത അറിയിച്ചു. സെന്റർ സെക്രട്ടറി പാസ്റ്റർ കെ എം പീറ്റർ പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.