ഐ.പി. സി ബാലരാമപുരം ഏര്യാ കൺവൻഷൻ

ബാലരാമപുരം: ഐ.പി. സി ബാലരാമപുരം ഏര്യാ കൺവൻഷൻ ജനുവരി 9 മുതൽ 11 വരെ നടത്തപ്പെടുന്നു. അഞ്ചുമരംകാല കെ.എൻ.എം.എസ് ബിഎഡ് കോളേജ് ഗ്രൗണ്ടിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്.

ഐ.പി. സി ബാലരാമപുരം ഏര്യാ പ്രസിഡന്റ്‌ പാസ്റ്റർ റ്റി. ശോഭനദാസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സണ്ണി ഫിലിപ്പ്(ഐ. പി. സി മധ്യപ്രദേശ് റീജിയൻ പ്രസിഡന്റ്‌), പാസ്റ്റർ ജേക്കബ് ജോർജ്(യു. കെ റീജിയൻ പ്രസിഡന്റ്‌), പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജോസഫ് എബ്രഹാം(ഐ. പി. സി പാലാ സെന്റർ പാസ്റ്റർ), പാസ്റ്റർ ഷാജി(ഐ. പി. സി നെടുകം സെന്റർ പാസ്റ്റർ), പാസ്റ്റർ എൽ. കെ റോയ്(ഐ. പി. സി ഇവാഞ്ചലിസം ബോർഡ് സ്റ്റേറ്റ് സെക്രട്ടറി), സാലി കുരിയാക്കോസ്(ഐ. പി. സി ബിലാസ്പുർ) എന്നിവർ ദൈവവചനം സംസാരിക്കും.

അരുവിക്കര ന്യൂ ഗ്രെസ്സ് മിനിസ്ട്രി ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply