കൊതുകു കടി മൂലം ലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം വരുന്ന അപൂര്‍വ്വ രോഗം; സഹായം തേടി അടൂർ സ്വദേശിയായ പെണ്‍കുട്ടി
കൊതുകുകടിയേറ്റതിനെത്തുടർന്ന് അപൂർവ വൃക്കരോഗം ബാധിച്ച പതിനേഴുകാരി സഹായം തേടുന്നു. നാട്ടിൽ അവധിയാഘോഷത്തിനിടെയാണ് പത്തനംതിട്ട അടൂർ സ്വദേശി ജെയ്‌സൺ തോമസിന്റെ മകൾ സാന്ദ്ര ആൻ ജെയ്‌സന്റെ ജീവിതംതന്നെ മാറിമറിഞ്ഞത്. സാന്ദ്രയുടെ ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റിവെക്കണം. കൊതുകുകടിമൂലം ലക്ഷത്തിൽ ഒരാൾക്കുമാത്രം വരുന്ന ‘ഹെനോക് സ്കോളിൻ പർപുറ’ എന്ന അപൂർവരോഗമാണ് സാന്ദ്രയെ ബാധിച്ചത്. ദിവസവും ഡയാലിസിസ് നടത്തിവരികയാണിപ്പോൾ. ഷാർജ ഇന്ത്യൻ സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിനിയാണ്.
2014-ലാണ് സാന്ദ്രയ്ക്ക് കൊതുകുകടിയേറ്റത്. ഷാർജയിൽ നിന്നും അവധിക്ക് പത്തനംതിട്ട ജില്ലയിലെ അടൂരിൽ വന്നപ്പോൾ ആയിരുന്നു സംഭവം. ആദ്യം ചിക്കൻപോക്സിന്റെ രൂപത്തിലാണ് രോഗം വന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഭേദമാകാഞ്ഞ് നടത്തിയ പരിശാധനകളിലാണ് രോഗം കണ്ടെത്തിയത്. തുടർചികിത്സയിൽ രോഗം ഭേദമായപ്പോൾ യു.എ.ഇ.യിലേക്ക് മടങ്ങിയ സാന്ദ്ര സ്കൂളിൽ പോവാൻ തുടങ്ങിയിരുന്നു. ദിവസങ്ങൾക്കകം പാടുകൾ കൂടിവരികയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. കണ്ണുകളുടെ കാഴ്ചകൂടി നഷ്ടമായതോടെ വീണ്ടും ചികിത്സ തേടി. രോഗംകുറഞ്ഞ് സാന്ദ്ര വീണ്ടും സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ 2019-ൽ നടത്തിയ ബയോപ്സിയിൽ വൃക്കകൾ 70 ശതമാനം പ്രവർത്തനരഹിതമാണെന്ന് തിരിച്ചറിഞ്ഞു.
നിത്യേന 11 മണിക്കൂർ നീളുന്നതാണ് ഡയാലിസിസ്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണയ്ക്കുന്നില്ല. വൈകാതെ വൃക്ക മാറ്റിവെച്ചാൽ മാത്രമേ ജീവൻ രക്ഷിക്കാനാവൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഷാർജ അൽ ഖാസിമി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ.
കുട്ടിയുടെ മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മർദമുള്ളതിനാൽ മാറ്റിവെക്കൽ സാധ്യമല്ല.
വൃക്കദാതാവിന്റെ ചെലവടക്കം വലിയൊരു തുകവേണം ശസ്ത്രക്രിയക്ക്. ദുബായിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെയ്‌സന്റെ വരുമാനം ഇതിന് തികയില്ല. ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ജീവൻ നിലനിർത്താൻ പ്രവാസികളുൾപ്പെടെയുള്ളവരുടെ സഹായം തേടുകയാണ് കുടുംബം. ഒ-പോസിറ്റീവ് ആണ് സാന്ദ്രയുടെ രക്തഗ്രൂപ്പ്.
കാനറാ ബാങ്കിന്റെ അടൂർ ബ്രാഞ്ചിൽ സാന്ദ്ര യുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Sandra Ann Jaison
A/c number 2357104013437
Canara Bank
Adoor Branch
IFSc code: cnrb0002357
ഫോൺ:
00971 50 211 2847
00971 56 7610747 (UAE).