പൗരാവകാശ സെമിനാർ
തിരുവല്ല: ഉൾക്കാഴ്ച്ച മീഡിയയുടെ പൗരാവകാശ സെമിനാർ ജനുവരി 2 ന് 9.30 ന് തിരുവല്ല വൈ.എം.സി.എ ഹാളിൽ നടക്കും. പി.സി.ഐ ജനറൽ പ്രസിഡന്റ് എൻ.എം.രാജു ഉദ്ഘാടനം ചെയ്യും. പൗരത്വ പ്രശ്നങ്ങളും മതേതര ജനാധിപത്യവും, പൗരത്വ ബില്ലും ഭരണഘടനയും ഇന്ത്യൻ ന്യൂനപക്ഷങ്ങളും എന്നീ വിഷയങ്ങളിൽ ജെയ്സ് പാണ്ടനാട്, സണ്ണി എം.കപികാട്, ഫാ.ഡോ.മാത്യൂസ് വാഴക്കുന്നം എന്നിവർ പ്രഭാഷണം നടത്തും. സിബി കുഞ്ഞുമോൻ, അജി കല്ലുങ്കൽ, ഡാർവിൻ എം വിൽസൺ എന്നിവർ പങ്കെടുക്കുന്നു.