ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യത്ത് കേള്‍ക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.