കല്ലുമല ദൈവസഭ സുവിശേഷയോഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 25 മുതൽ
കല്ലുമല: കല്ലുമല ദൈവസഭ സുവിശേഷയോഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 25 മുതൽ 29 വരെ നടത്തപ്പെടുന്നു. കല്ലുമല ഐ. ഇ. എം ഗ്രൗണ്ടിൽ വച്ച് എല്ലാദിവസവും വൈകിട്ട് 6 മണി മുതൽ 9 മണിവരെയാണ് യോഗങ്ങൾ നടക്കുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ(പിറവം), പാസ്റ്റർ വർഗീസ് എബ്രഹാം(രാജു മെത്രാ, റാന്നി), പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ റ്റി. ജെ ശാമുവേൽ(പുനലൂർ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ബൈബിൾ ക്ലാസും, 10 മണി മുതൽ പൊതുയോഗവും, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ കാത്തിരിപ്പുയോഗവും, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് യൂത്ത് മീറ്റിഗും, സഹോദരിമാരുടെ യോഗവും കൺവെൻഷനോടനുബന്ധിച്ചു നടത്തപ്പെടും. ഞാറാഴ്ച രാവിലെ 8:30 ന് ആരംഭിക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ സണ്ണി ഡേവിഡ് നേതൃത്വം നൽകും.