മല്ലപ്പള്ളി യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ അൻപതാം ദിന പ്രാർത്ഥന
വെണ്ണിക്കുളം: മല്ലപ്പള്ളി യു.പി.എഫിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റ സമാധാനത്തിനായുള്ള പ്രാർത്ഥനയുടെ അൻപതാം ദിന പ്രാർത്ഥന 21ശനിയാഴ്ച രാവിലെ 6 മുതൽ 8 വരെ വെണ്ണിക്കുളം വാലങ്കാര ദൈവസഭാ ഹാളിൽ പാസ്റ്റർ സാം പി.ജോസഫിന്റെ അധ്യക്ഷതയിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ടി. വി. പോത്തൻ ഉദ്ഘാടനം ചെയ്യും പാസ്റ്റർ റ്റി. അലക്സ് മോൻ പ്രസംഗിക്കും. ഗുഡ്‌ന്യുസിനു വേണ്ടി പാസ്റ്റർ ബിനോയ് മാത്യു ആശംസകൾ അറിയിക്കും. എം.എ. ഫിലിപ്പ്, പ്രകാശ് വി മാത്യു , ബെന്നി കൊച്ചുവടക്കേൽ എന്നിവർ നേതൃത്വം നൽകും. 80സഭകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. പാസ്റ്റർ എ. ഡി. ജോൺസൺ ഇവിടെ ശുശ്രൂഷിക്കുന്നു.