ചിങ്ങവനം : ന്യൂ ഇന്ത്യ ദൈവ സഭയുടെ സൺഡേസ്കൂൾ വിരുതു പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി, വിവിധ കേന്ദ്രങ്ങളിൽവെച്ച് ഡിസംബർ 26ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തപ്പെടും. എല്ലാ സെന്ററുകളിൽനിന്നും 70 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവർക്ക് ബോർഡിന്റെ അനുമതിയോടുകൂടി മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. സൺഡേസ്കൂൾ ഡയറക്ടർ പാസ്റ്റർ ഫിന്നി കുരുവിള, അസിസ്റ്റന്റ് ഡയറക്ടർ പാസ്റ്റർ ബോബൻ തോമസ്, സെക്രട്ടറി പാസ്റ്റർ സ്റ്റീഫൻ ജേക്കബ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം എം സാബു, ട്രഷറർ പാസ്റ്റർ ലിജോ കെ ജോസഫ് തുടങ്ങിയവരും മറ്റു ബോർഡ് അംഗങ്ങളും, ഉത്തരവാദിത്തപ്പെട്ടവരും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്റ്റേറ്റ് പരീക്ഷയിൽ നിന്നുള്ള വിജയികൾക്ക് ന്യൂ ഇന്ത്യ ദൈവസഭയുടെ ജനറൽ കൺവൻഷനിൽ ശനിയാഴ്ച നടക്കുന്ന സൺഡേ സ്കൂൾ സമ്മേളനത്തിൽ അവാർഡുകൾ സമ്മാനിക്കും.