വേൾഡ് ക്രിസ്ത്യൻ കൗൺസിൽ ശക്തമായ് അപലപിച്ചു
ആലപ്പുഴ: രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെയും അതിന്മൂലം രാജ്യത്ത് നിലനില്ക്കുന്ന അസമാധാനത്തിനെതിരെയും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ ശക്തമായ് അപലപിച്ചു. ഇന്നലെ ആലപ്പുഴ വച്ച് നടന്ന ഡബ്ല്യു.സി.സി ജനറൽ കൗൺസിൽ യോഗത്തിൽ ജനറൽ സെക്രട്ടറി ഇവാ. ഗ്ലാഡ്സൺ ജേക്കബ് അദ്ധ്യക്ഷം വഹിച്ചു. രാജ്യത്ത് നടപ്പിലാക്കുന്ന പൗരത്വനിയമഭേദഗതി ബില്ലിനെ കുറിച്ചും തൻമൂലം രാജ്യത്ത് നിലനില്ക്കുന്ന അക്രമങ്ങൾക്കും അസമാധാനത്തിനെതിരെയും ഡബ്ല്യു.സി.സി ജനറൽ പ്രസിഡന്റ് റവ.
ജെസ്റ്റിൻ കോശി പ്രമേയം അവതരിപ്പിച്ചു.
പൗരത്വനിയമ ഭേദഗതി ബിൽ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അവകാശധ്വംസനമാമെന്നും തന്മുലം നമ്മുടെ രാജ്യത്ത് ഇപ്പോൾ നിലനില്കുന്ന സംഘർഷാവസ്തയി ൽ ന്യൂനപക്ഷ സമുദായങ്ങൾ ആശങ്കയിലാണെന്നും അദ്ദേഹം പ്രമേയത്തിലൂടെ അറിയിച്ചു.
കൗൺസിൽ അംഗങ്ങളായ ഡേവിഡ് സാമുവേൽ, മാത്യൂസ് ജോർജ്ജ്, റവ. മാത്യൂ ബെന്നി എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. ജോസഫ് ജോൺ ഉന്നയിച്ച നിർദ്ദേശപ്രകാരം ക്രിസ്ത്യൻ വിഭാഗങ്ങളുടെ ആശങ്കകൾ രേഖപ്പെടുത്തികൊണ്ട് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിക്കും ദേശീയ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ മുമ്പാകെയും നിവേദനം സമർപ്പിക്കുവാൻ കൗൺസിൽ ഐക്യഖണ്ണേന തീരുമാനിച്ചു. റവ. ഒ.പി ദേവസ്യ സ്വാഗതവും, റവ. എബനേസർ നന്ദിയും അറിയിച്ചു.