വൈ.പി.ഇ തിരുവല്ല സോണലിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ നടന്നു
തിരുവല്ല: വൈ.പി.ഇ തിരുവല്ല സോണലിന്റെ ആഭിമുഖ്യത്തിൽ ഏകദിന കൺവെൻഷൻ 2019 ഡിസംബർ 15 ഞായറാഴ്ച വൈകിട്ട് തിരുവല്ല കിഴക്കൻ മുത്തൂർ നാട്ടുകടവ് സഭാ അങ്കണത്തിൽ വച്ച് നടന്നു. സോണൽ രക്ഷാധികാരി പാസ്റ്റർ.സാമുവൽ ഫിലിപ്പ് അധ്യക്ഷതയിൽ തിരുവല്ല ഡിസ്റ്റിക്ക് പാസ്റ്റർ ടി.എം മാമച്ചൻ ഉദ്ഘാടനം ചെയ്തു. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സജു ചാത്തന്നൂർ മുഖ്യപ്രഭാഷകൻ ആയിരുന്നു. വൈ.പി.ഇ കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, പാസ്റ്റർ കെ.ഡേവിഡ് തിരുവല്ല സോണൽ കോഡിനേറ്റർ പാസ്റ്റർ ജോൺ ഡാനിയൽ എന്നിവർ പ്രാർത്ഥിച്ചു. ഇരവിപേരൂർ ഡിസ്റ്റിക് പാസ്റ്റർ ടി.സി ചെറിയാൻ ആശംസ അറിയിച്ചു. സോണൽ സെക്രട്ടറി സാബു വാഴകൂട്ടത്തിൽ കൺവെൻഷന് നേതൃത്വം നൽകി.