ഐ.പി.സി മാംഗ്ളൂർ കോസ്റ്റൽ സെന്റർ വാർഷിക കൺവൻഷൻ ഡിസംബർ 27 മുതൽ
ഉഡുപ്പി: ഐ.പി.സി മാംഗ്ളൂർ കോസ്റ്റൽ സെന്ററിന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ ഡിസംബർ 27 മുതൽ 29 വരെ ഉഡുപ്പി ക്രിസ്ത്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യും. ദിവസവും വൈകിട്ട് 6 മുതൽ ആരംഭിക്കുന്ന സുവിശേഷയോഗങ്ങളിൽ പാസ്റ്റർമാരായ തോമസ് മാത്യു, ബാബു ജോർജ്, നോഹ മഞ്ചുനാഥ് (മഞ്ചനാഥ് ഷൊട്ടി) എന്നിവർ ദൈവവചനം പ്രസംഗിക്കും. ഇവാ. കിരൺ കുമാർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
28ന് ശനിയാഴ്ച രാവിലെ ബൈബിൾ ക്ലാസും ഉച്ചകഴിഞ്ഞ് 2.30 മുതൽ പി.വൈ.പി.എ, സൺഡേ സ്കൂൾ, സഹോദരി സമാജം എന്നിവയുടെ സംയുക്ത വർഷിക മീറ്റിംഗും നടക്കും. പ്രസ്തുത യോഗത്തിൽ പാസ്റ്റർ നോഹ മഞ്ചുനാഥ് മുഖ്യ സന്ദേശം നൽകും.
പാസ്റ്റർ ഫിലിപ്പ് ബാബു ജനറൽ കൺവീനറായും,
പാസ്റ്റർ സീബ മാത്യു പബ്ലിസിറ്റി കൺവീനറയായും പ്രവർത്തിക്കുന്നു.