കൊട്ടാരക്കര ഹെബ്രോൻ കൺവൻഷൻ ജനുവരി 22 മുതൽ
കൊട്ടാരക്കര: കേരള തിയോളജിക്കൽ സെമിനാരിയുടെയും ഐ. പി. സി മണ്ണൂർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപെടുന്ന ഹെബ്രോൻ കൺവൻഷൻ ജനുവരി 22 മുതൽ 26 വരെ കെ. റ്റി. എസ് കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. സെമിനാരി പ്രസിഡന്റ്, മണ്ണൂർ സെന്റർ ശുശ്രൂഷകനുമായ ഡോ. കുഞ്ഞപ്പൻ സി. വർഗീസ് ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സാം ജോർജ്(ഐ. പി. സി ജനറൽ സെക്രട്ടറി), പാസ്റ്റർ റ്റി.ഡി ബാബു, പാസ്റ്റർ കെ. എ എബ്രഹാം, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ സാം ജോസഫ് കുമരകം, റവ. ജെയിംസ് ജോൺ, റവ. ബാബു ജോൺ എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. പെർസിസ് ജോൺ, ഇമ്മാനുവേൽ കെ. ബി എന്നിവരോടൊപ്പം കെ.റ്റി.എസ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.
എല്ലാ ദിവസവും രാവിലെ 5:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ബൈബിൾ ക്ലാസ്സ്, പൊതുയോഗങ്ങൾ രാവിലെ 10 മണി മുതലും, വൈകിട്ട് 6 മണിമുതലും നടക്കും. വ്യാഴാഴ്ച 2 മണിക്ക് ശുശ്രൂഷക കുടുംബ സംഗമവും, വെള്ളിയാഴ്ച 2 മണിമുതൽ സോദരി സമാജം വാർഷികവും, ശനിയാഴ്ച 2 മണിമുതൽ സണ്ടേസ്കൂൾ, പി. വൈ. പി. എ വാർഷികവും കൺവെൻഷനോടനുബന്ധിച്ച് നടക്കും. ഞാറാഴ്ച നടക്കുന്ന കർത്തൃമേശയോടും, സംയുക്തസഭായോഗത്തോടും കൺവൻഷൻ സമാപിക്കും.




- Advertisement -