‘സാക്ഷി’കേരള സാംസ്കാരിക നവോത്ഥാന ചരിത്രം സെമിനാർ തൃശൂരിൽ
തൃശൂർ: സാക്ഷി അപ്പോളജിസ്റ്റ് നെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിൽ കേരള സാംസ്കാരിക നവോത്ഥാന ചരിത്രം സെമിനാർ ഡിസംബർ 19, 20 തീയതികളിൽ തൃശൂർ കേരളാ സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെടുന്നു.
പ്രബന്ധാവതരണം, ചോദ്യാത്തരവേള, ചിത്രപ്രദർശനം തുടങ്ങിയവ സെമിനാറിൽ ഉണ്ടായിരിക്കും.
ഡോ. ബാബു കെ. വർഗീസ്, ഡോ. സാമുവേൽ നെല്ലുമുകൾ, ഡോ. ജോൺസൺ തേക്കാടയിൽ, ജെറി തോമസ്, അനിൽകുമാർ വി. അയ്യപ്പൻ എന്നീ അധ്യാപകർ ക്ലാസുകൾ നയിക്കും.