പാസ്സ്പോർട്ടും രേഖകളും കായംകുളത്തു വച്ച് നഷ്ടപ്പെട്ടു: കണ്ടെത്തുവാൻ സഹായിച്ചാലും
കായംകുളം: ഇന്ന് (27.11.19) പുലർച്ചെ കായംകുളം റെയിവേ സ്റ്റേഷനിൽ നിന്നു പാസ്പോർട്ടും, ഡ്രൈവിംഗ് ലൈസൻസും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. അമേരിക്കയിൽ നിന്നും അവധിയിൽ നാട്ടിൽ വന്ന അടൂർ സ്വദേശി അനീഷ് തങ്കച്ചൻ എന്ന വ്യക്തിയുടെ വിലപ്പെട്ട രേഖകളും പണവും അടങ്ങിയ ബാഗ് ആണ് നഷ്ടപ്പെട്ടത്. വരും ദിവസങ്ങളിൽ അവധി കഴിഞ്ഞു തിരികെ പോകേണ്ടതായിട്ടുണ്ട്. കായംകുളം നിവാസികളുടെ സഹായം അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു. Contact No. 9495478469