സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹീത സമാപനം

കുമ്പനാട്: മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ടും മികച്ച ക്രമീകരണങ്ങൾ കൊണ്ടും ശ്രദ്ധയാകർഷിക്കപെട്ട സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധന ടാലെന്റോ ഡോകിമി സീസൺ 2ന് ഉജ്ജല സമാപനം.

നവംബർ 23 ശനിയാഴ്ച കുമ്പനാട് ഹെബ്രോൻ പുരത്തു നടന്ന താലന്ത് പരിശോധനയിൽ നാന്നൂറിൽ പരം മത്സരാർഥികൾ മാറ്റുരച്ചു.

സംസ്ഥാന പ്രസിഡന്റ്‌ ഇവാ. അജു അലക്സിന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട ഉത്ഘാടന സമ്മേളനത്തിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ പി. എം. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിച്ചു. ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ ഷിബു എൽദോസ് സ്വാഗതവും, റോയി ആന്റണി തിരുവല്ല ആശംസകൾ നേർന്നു, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന നന്ദി പ്രകാശിപ്പിച്ചു.

നാല് വേദികളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ ക്രൈസ്തവ കൈരളിയിലേ അറിയപ്പെടുന്ന ഗായകനും വയലിനിസ്റ്റുമായ കുട്ടിയച്ചൻ, പ്രശസ്ത പശ്ചാത്തല സംഗീത സംവിധയകൻ പ്രതീഷ്, സുബിൻ, അജി രാജു മാവേലിക്കര, ജോണി ചാൾസ്, ജോർജ് കോശി മൈലപ്ര, ഷീബ ജോണി, ലിജോ, പ്രമോദ് തോമസ്, ഡോ. റ്റി.എം ജോസ് മണക്കാല സെമിനാരി, ഡോ.സാബു എസ്. ഫിലിപ്പ് (മിസ്‌പാ ബൈബിൾ കോളേജ്) എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ വിധിനിർണയം നടത്തി. കഴിഞ്ഞ വർഷം മുതൽ അവലംബിച്ച ഗ്രേഡിംഗ് സിസ്റ്റം ഏറെ ശ്രദ്ധ ആകർഷിച്ചു.

കൊട്ടാരക്കര മേഖല പി.വൈ.പി.എ തുടർച്ചയായ രണ്ടാം പ്രാവശ്യവും ( 280 പോയിന്റുകളോടെ )ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും, പത്തനംതിട്ട മേഖല മൂന്നാം സ്ഥാനത്തുമെത്തി. തിരുവനന്തപുരം മേഖലയിലെ സിസ്റ്റർ ആൻസി സുജൻ (തിരുവനന്തപുരം വെസ്റ്റ് സെന്റർ ) 2019ലെ സംസ്ഥാന പി.വൈ.പി.എ താലന്ത് പരിശോധനയിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാബു ആര്യപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ഡിസംബർ 23 മുതൽ പാലക്കാട് നടക്കുന്ന സംസ്ഥാന ക്യാമ്പിന്റെ ബ്രോഷർ പ്രസിഡന്റ്‌ ഇവാ അജു അലക്സിന്റെ കൈയിൽ നിന്നും വാങ്ങി സംസ്ഥാന കൗൺസിൽ അംഗവും സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷറാറുമായ അജി കല്ലുങ്കൽ പ്രകാശനം ചെയ്തു. വിവിധ സോൺ, സെന്ററുകളേ പ്രതിനിധികരിച്ചു ഭാരവാഹികൾ ആശംസകൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി സന്തോഷ്‌ എം. പീറ്റർ നന്ദി പ്രകാശിപ്പിച്ചു. വെസ്‌ലി പി.എബ്രഹാം പ്രോഗ്രാം കോ ഓർഡിനേറ്റു ചെയ്തു.

സുവി. അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ് എം. പീറ്റർ, വെസ്‌ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നീ എക്സിക്യൂട്ടീവ്സ് നോടൊപ്പം സുവി. മനോജ് മാത്യു, പാസ്റ്റർ കലേഷ് സോമൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 35 അംഗ താലന്ത് കമ്മിറ്റി നേതൃത്വം നൽകി. ഈ വർഷത്തെ താലന്ത് പരിശോധന ‘എല്ലാവരും അറിയുന്നതിന്’ എന്നുള്ള യുട്യൂബ് ചാനലിലൂടെ ചരിത്രത്തിൽ ആദ്യമായി താലന്ത് പരിശോധന ലൈവ് സംപ്രേഷണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply