തിരിച്ചറിവുകൾ; പാമ്പ് വിഷബാധ

ഷാന്റി പി ജോൺ

സാധാരണയായി ഗ്രാമപ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ ഇടയിൽ ഉണ്ടാകുന്ന  പ്രധാന അത്യാഹിതം ആണ് പാമ്പ് കടിച്ച് ഉണ്ടാകുന്ന അപകടം. കൃഷിക്കാർക്കും കുട്ടികൾക്കും ആണ് പ്രധാനമായും പാമ്പുകടിയേൽക്കുന്നത്. അപകടമരണനിരക്ക് തെക്കുകിഴക്ക് ഏഷ്യയിൽ വളരെ കൂടുതലാണ്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കണക്കനുസരിച്ച് ഓരോ വർഷവും ഏകദേശം 10 മില്യൻ വയൽസ് ആന്റിവെനം-വിഷ സംഹാരികൾ ആവശ്യമുണ്ട്. എന്നാൽ വളരെ നിർഭാഗ്യകരമെന്ന് പറയട്ടെ അത്രയൊന്നും ഉൽപാദിപ്പിക്കുവാൻ നമുക്ക് കഴിയാറില്ല. വിഷപ്പാമ്പുകൾ  ഇരയെ കീഴ്പ്പെടുത്താനോ സ്വയരക്ഷയ്‌ക്കോ വേണ്ടി ആണ്   കടിക്കുന്നത്. വിഷമില്ലാത്ത പാമ്പുകൾ ധാരാളമുണ്ട്. വിഷമില്ലാത്ത പാമ്പുകൾ കടിക്കുന്നത് മൂലം മരണം ഉണ്ടാകുന്നില്ലെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിഷപ്പാമ്പുകളെ തിരിച്ചറിയുക അത്ര എളുപ്പവുമല്ല. എങ്കിലും അവയുടെ വലിപ്പം നിറം ശരീരഘടന ദേഹത്തുള്ള വരകൾ അവ പുറപ്പെടുവിക്കുന്ന ശബ്ദം എന്നിവയിലൂടെ അവയെ തിരിച്ചറിയാൻ കഴിയും. പാമ്പിൻ വിഷയത്തിൽ നൂറുകണക്കിന് പ്രോട്ടീനും എൻസൈമിസും നോൺ എൻസൈമാറ്റിക് പോളിപെപ്ടിക് ടോക്സിൻസും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിൽ നേരിട്ട് കലർന്നതാണ് മരണ കാരണമായി തീരുന്നത്. തന്മൂലം രക്തം വേഗത്തിൽ കട്ടപിടിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു.

പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ. :- പല്ലിന്റെ അടയാളം( അടുത്തടുത്തായി കാണുന്ന രണ്ട് ചെറിയ മുറിവുകൾ) വേദന, രക്തസ്രവം ചതവ് എന്നത് പോലെയുള്ള നീലനിറം, നീര്, ശരീരത്തിലെ താപനില ഉയരുക, കുമളിക്കുക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ. കടിയേറ്റ ഉടനെതന്നെ വളരെ വേദന,  പുകച്ചിൽ, കടച്ചിൽ,  തുടിക്കൽ എന്നിവ അനുഭവപ്പെടുന്നു. ക്രമേണ ശർദ്ദി,  ക്ഷീണം,  കാഴ്ച മങ്ങൽ,  തലവേദന, തലചുറ്റൽ, ബലക്കുറവ്കു, റഞ്ഞ രക്തസമ്മർദം, ബോധക്ഷയം,  പേശികൾ വലിഞ്ഞു മുറുകുക,  പേശികളുടെ ശക്തി കുറയുക, ശരീരത്തിൽ നീലനിറം വ്യാപിക്കുക എന്നിവ ഉണ്ടാകുന്നു.
പ്രാഥമിക ശുശ്രൂഷ:- പാമ്പുകടിയേറ്റാൽ ഉടൻ അടിയന്തര സഹായത്തിനായി ആരെയെങ്കിലും വിളിക്കുക. കടിച്ച പാമ്പിനെ അടയാളങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. അത് ഫലപ്രദമായ ചികിത്സ നടത്താൻ സഹായം ആയിത്തീരും. പാമ്പ് പ്രകോപിതനായിരിക്കാൻ സാധ്യതയുള്ളതിനാൽ പരിശീലനം ഇല്ലാത്ത ആളുകൾ അതിനെ പിടിക്കാൻ ശ്രമിക്കരുത്. നാടൻ ചികിത്സാ വിധികൾ പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്. പാമ്പു കടിയേറ്റ ഭാഗം മുറിക്കുകയോ   അമർത്തി തിരുമുകയോ പച്ചിലകൾ പോലുള്ള മറ്റെന്തെങ്കിലും മരുന്നുകൾ പുരട്ടുകയോ ചെയ്യരുത്. മുറിവിന് മുകളിൽ മുറുകെ കെട്ടുന്ന പ്രവണത പണ്ട് ഉണ്ടായിരുന്നുവെങ്കിലും അവയവത്തിലേക്കുള്ള രക്തയോട്ടം 40 മിനിറ്റിൽ കൂടുതൽ നിലച്ചിരുന്നാൽ ആ അവയവം തന്നെ നശിച്ചു പോകും എന്നുള്ളതിനാൽ ഇപ്പോളത് ശുപാർശ ചെയ്യപ്പെടുന്നില്ല. മുറിവേറ്റ ഭാഗം കഴിയുമെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക,  ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ മാറ്റുക. ശ്വാസോച്ഛ്വാസം താഴ്ന്ന നിലയിലേക്ക് പോകുന്നുവെങ്കിൽ (മുതിർന്നവർക്ക് 10 സെക്കൻഡിനുള്ളിൽ ഒരു പ്രാവശ്യവും കുട്ടികൾക്ക് 8 സെക്കൻഡിനുള്ളിൽ ഒരു പ്രാവശ്യവും) കൃത്രിമ ശ്വാസോച്ഛ്വാസം നൽകേണ്ടതാണ്. മുറിവേറ്റ ഭാഗത്ത് അമിതമായ രക്തസ്രാവം ഉണ്ടെങ്കിൽ ഗോസ് പിസോ വൃത്തിയുള്ള തുണിയോ വെച്ച് ചെറുതായി അമർത്തി പിടിക്കുക.രോഗി ധാരാളം വെള്ളം കുടിക്കുക. വാ ഉപയോഗിച്ച് വിഷം വലിച്ചെടുക്കാൻ ശ്രമിക്കരുത്. എത്രയും വേഗത്തിൽ അടുത്തുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റുക.
20minute wholeblood clotting test, Hb, platelet,WBC, blood film, serum analysis, Arterial blood gas, pH, oxygen saturation, urine examination എന്നിവ വഴി ശരീരത്തിലെ വിഷ ബാധ സ്ഥിതികരിക്കാൻ കഴിയും.
മുൻകരുതൽ :- വീടുകളിൽ പാമ്പുകൾ കയറുന്നത് ഇരപിടിക്കാനോ ശത്രുക്കളിൽ നിന്ന് രക്ഷ നേടുവാനോ ആണ്. ആയതിനാൽ പാമ്പുകൾക്ക് ഇരയാവുന്ന കോഴികൾ പോലുള്ള ജീവികളെ വീടിനുള്ളിൽ സൂക്ഷിക്കരുത്. പാമ്പുകളുടെ പ്രധാന ഇരയാണ് എലികൾ. വീടിനുള്ളിൽ എലികൾ വളരുവാൻ അനുവദിക്കരുത്. വീടിനുള്ളിൽ തടി തേങ്ങ ഉപയോഗശൂന്യമായ വസ്തുക്കൾ മുതലായവ ദീർഘ കാലമായി ഒരിടത്തുതന്നെ സൂക്ഷിക്കുന്നത് അപകടസാധ്യതകൾ വർദ്ധിപ്പിക്കും. നിലത്തു കിടന്നുറങ്ങുന്നതും അപകടകരമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് വെളിച്ചം കുറവുള്ള മൂലകൾ ഇടയ്ക്കിടെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും അപകടസാധ്യതകൾ ഒഴിവാക്കാൻ നല്ലതാണ്. വീടിനു പരിസരങ്ങളിൽ ഉള്ള പൊത്തുകൾ ഭിത്തിയിലെ വിള്ളലുകൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടയ്ക്കണം.
അശ്രദ്ധയും അവഗണനയും ആണ് കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് എന്ന് മറക്കാതിരിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.