ഭാവന: പുതിയ പത്രോസ് | സ്റ്റെഫി ജിലേഷ്
“ഇന്നലെ വരെ ഉപദേശിക്കൊപ്പം നടന്ന പത്രോസ് അച്ചായൻ ഇങ്ങനെ ചെയ്യുമെന്ന് ആരേലും വിചാരിച്ചോ?” അറിഞ്ഞവർ ഇങ്ങനെ പറഞ്ഞു മുക്കിൽ വിരൽവെച്ചു. “അടുത്താഴ്ചയിലെ കമ്മറ്റി മീറ്റിംഗിൽ വെച്ച പുള്ളിയെ മാറ്റി വേറെ ആളെ തിരഞ്ഞെടുക്കണം, ഇങ്ങനുള്ളവരെ ഒന്നും കമ്മറ്റിയിൽ ഇരുത്തിക്കൂടാ ” മറ്റുചിലർ പറഞ്ഞു.
“എന്തൊക്കെ ആരുന്നു ഉപദേശി ഇല്ലേൽ ഞാൻ ഇല്ല, ഉപദേശി ഉള്ളടത് ഞാനും കാണും എന്നിട്ട് ആളുകൾ പിടിച്ചു കുടഞ്ഞപ്പോ ഉപദേശിയോ ആ കേട്ടിട്ടുപോലുമില്ലന്ന്, അതും ഒന്നും രണ്ടും വെട്ടമാണോ മൂന്ന് വെട്ടം. എന്നതായാലും എത്രെയും വേഗം ഒരു തീരുമാനം എടുക്കണം പുള്ളിയെ സെക്രട്ടറി സ്ഥാനത്തുന്ന മാറ്റണം” തലമുത്തൊരു അച്ചായൻ പറഞ്ഞു. എല്ലാവരുടെ ഒന്നായി പറഞ്ഞു ” ശെരി പത്രോസ് അച്ചായനെ സെക്രട്ടറി സ്ഥാനത്തുന്ന മാറ്റം, ചെറിയൊരു വിലക്ക് കൂടെ കൊടുത്തേക്കാം ” എല്ലാവരും അത് കൈ അടിച്ചു പാസ് ആക്കി.
നീണ്ട രണ്ടാഴ്ചകൾക് ശേഷം അച്ചായൻ ഞായറാഴ്ച സഭായോഗത്തിനെത്തി, ആരും ഒന്നും മിണ്ടുന്നില്ല കൈകൊടുക്കാൻ ചെന്നവർ പോലും മുഖം തിരിച്ചു. അച്ചായന്റെ ഉള്ള് ഒന്ന് പതറി അച്ചായൻ പ്രാർത്ഥിച്ചു “കർത്താവെ നീ എങ്കിലും എന്നോട് ഒന്ന് ക്ഷെമിക്കണേ, അപ്പോഴത്തെ വെപ്രാളത്തിൽ ഞാൻ പറഞ്ഞു പോയതാ നിനക്കു എന്നെ അറിയാല്ലോ “. അന്ന് അച്ചായന്റെ മനസ് തണിപ്പിച്ചൊരു വാർത്ത സഭയിൽ പറഞ്ഞു , അടുത്ത മാസം പെന്തക്കോസ്ത് പെരുന്നാള് ആണ്. അച്ചായൻ ഓർത്തു ശെരിയാണല്ലോ. അന്ന് മുതൽ പാവം ഉപവാസവും പ്രാർത്ഥനയും തുടങ്ങി ആരാധനയുടെ അനുഗ്രഹത്തിനായും ആത്മാക്കളുടെ വിടുതലിനായും.
അങ്ങനെ പെന്തക്കോസ്ത് നാള് വന്നു സകലരും ഒത്തു കുടി, അപ്പോൾ അതാ പത്രോസ് അച്ചായൻ എഴുനേറ്റു ഒരു ഉഗ്രൻ പ്രസംഗം അങ് കാച്ചി, ആളുകൾ അനങ്ങില്ല അമ്മാമ്മമാരും അച്ചായന്മാരും പരസ്പരം നോക്കി പിറുപിറുത്തു . ” അല്ല ആരാ ഈ പ്രസംഗിക്കുന്നത് ഉപദേശിയെ തള്ളി പറഞ്ഞ ആളാ നമ്മളെ ഉപേദേശികാൻ വന്നിരിക്കുന്നു “, ” എടി നിനക്കു മനസിലായിലിയോ ഉപേദേശി പോയാലെലിയോ പുള്ളിക് ഉപേദേശിയാകാൻ പറ്റൂ അതാ ” ” മ്മ്മ് ശെരിയാ ” എല്ലാരും അതിനോട് യോജിച്ചു. പെന്തക്കോസ്ത് നാള് അങ്ങനെ സാധാ ഒരു പ്രാർത്ഥന യോഗം പോലായി, വന്നവരെല്ലാം അതുപോലെ തിരിച്ചു പോയി.
ഇത് വെറും സങ്കല്പികമാണ് ഇങ്ങനെയും സംഭവിക്കാമായിരുന്നു. എന്നാൽ അന്ന് സംഭവിച്ചത് അപ്പൊസ്തല പ്രവൃത്തികൾ 2:41 ,42 ഇൽ പറയുന്നത് പോലെ ആണ്.
നമ്മൾ പലപ്പോഴും ഒരാളെ കാണുന്നത് അവരുടെ മുൻകാല ചരിത്രത്തിലൂടെ ആണ്. 2 കൊരിന്ത്യർ 5 :17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. നമ്മൾ പലപ്പോഴും മറക്കുന്ന ഒരു വചനമാണ് ഇത്. നമ്മൾ നമ്മളുടെ കൂട്ട് സഹോദരനോട് ഇങ്ങനെ കാണിക്കുമ്പോൾ മറ്റുള്ളവർ എത്ര അധികം ?
ലൂക്കോസ് 6 :38. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
മത്തായി 7 : 1 “നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
2 നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
നമ്മൾ ഓരോരുത്തരും മറ്റുള്ളവരെ വിധിക്കാതെ സ്വയം ശോധന ചെയ്ത് ജീവിതം മുൻപോട്ടു നയിക്കുവാൻ ഓർക്കുക.