ചർച്ച് ഓഫ് ഗോഡ് യു. എ. ഇ ജനറൽ കൺവെൻഷന് അനുഗ്രഹ സമാപ്തി
ദുബായ് : ഈ മാസം അഞ്ചാം തിയതി ഷാർജയിൽ പ്രാർത്ഥിച്ച് ആരംഭിച്ച യു. എ. ഇ. ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ നാഷണൽ ഓവർസിയർ ഡോ. കെ.ഒ.മാത്യു ഉദ്ഘാടനം ചെയ്തു.
നവംബർ 5, 6 തീയതികളിൽ ഷാർജയിൽ വെച്ചും, 7നു റാസ് അൽ ഖൈമ, 8 നു ജബൽ ആലി, 9, 10 തീയതികളിൽ അലൈൻ ഇലും 11നു അബുദാബിഇലും വച്ചും കൺവെൻഷൻ നടന്നു. വളരെ തികഞ്ഞ ദൈവസാന്നിധ്യത്തിന്റെ അകമ്പടിയോടെ വിശ്വാസികൾക്കു ആത്മ ഉണർവ് ഉണ്ടാക്കുന്ന വചന പ്രഘോഷണം കർത്താവിന്റെ ദാസൻ പാസ്റ്റർ റെജി ശാസ്താംകോട്ട നടത്തുവാൻ ഇടയായി. യുഎഇ ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം കൊടുത്തു.
വളരെ അച്ചടക്കത്തോടും ഒരുമയോടും ഉള്ള സംഘാടക മികവും യോഗങ്ങളുടെ വിജയത്തിന് ഒരു കാരണമായി. പ്രസ്തുത യോഗങ്ങളിൽ ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക്, യൂട്യൂബ് പേജുകളിലൂടെയുള്ള ലൈവ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉള്ള പതിനായിരക്കണക്കിന് ആളുകൾ കാണുവാൻ ഇടയായി. ക്രൈസ്തവ എഴുത്തുപുര പ്രസ്തുത കൺവെൻഷന്റെ മീഡിയ പാർട്ണർ ആയിരുന്നു.